കല്യാണ പെണ്ണിനേക്കാൾ അതീവ സുന്ദരിയായി അമാൽ!! അമാലിനെ കണ്ട സന്തോഷത്തിൽ മലയാളികൾ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താര ജോഡികൾ ആണ് ദുൽഖർ സൽമാൻ, അമാൽ ദമ്പതികൾ എന്നിവരുടെത്. ഈ താരകുടുംബത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്രമാത്രം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച താരദമ്പതികളാണ് ഇവർ. മമ്മൂക്കയുടെ മകൻ എന്നതിലുപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ദുൽഖർ തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിക്കുന്നത്.

നിരവധി സിനിമകളിൽ അഭിനയിച്ച് വളരെ വേഗത്തിൽ തന്നെ ആരാധകരുടെയും മനം കവരുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. സിനിമാ മേഖലയിൽ എത്തുന്നതിന് മുൻപ് തന്നെ ദുൽക്കറിന്റെ വിവാഹം അമാലുമായി നടന്നിരുന്നു. മലയാളികൾ ഒരുപാട് ആഘോഷമാക്കിയിരുന്ന ഒന്നായിരുന്നു ഇരുവരുടെയും വിവാഹം.

ദുൽഖറിന്റെ ഭാര്യ ആർക്കിടെക്ട് ആണ്. ദുൽഖർ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അമാലിന്റെ വിശേഷങ്ങളും ചിത്രങ്ങളും വളരെ ചുരുക്കം മാത്രമാണ് ആരാധകർക്ക് മുൻപിൽ എത്താറുള്ളത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് അമാലിന്റെ അടിപൊളി ചിത്രങ്ങളാണ്. ദുൽഖറിനൊപ്പം താരത്തിന്റെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിന് എത്തുകയായിരുന്നു അമാൽ. വിവാഹ വേദിയിൽ ദുൽഖറും അമാലും എത്തുന്നതോടെ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയായിരുന്നു.

കരിനീല നിറത്തിലുള്ള ചുരിദാർ ധരിച്ച് വളരെ മനോഹരിയായാണ് അമാൽ എത്തുന്നത്. കല്യാണ പെണ്ണിനേക്കാൾ തിളങ്ങിയത് അമാൽ തന്നെയാണെന്ന് നിസംശയം പറയാം. അത്രയേറെ സുന്ദരിയായാണ് അമാൽ വിവാഹ വേദിയിൽ എത്തിയത്. അമാലിന്റെ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഒട്ടനേകം പേരാണ് അമാലിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *