അമ്പോ.. കിടിലൻ ഫോട്ടോഷൂട്ടുമായി നടി കല്യാണി പ്രിയദർശൻ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ഈയടുത്ത കാലത്ത് വന്നു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി. സിനിമ പാരമ്പര്യമുള്ള പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. ഹലോ എന്ന തെലുങ്ക് ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത് എങ്കിലും മലയാള സിനിമയിൽ അഭിനയിച്ചതോടെ കേരളീയരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ച ഒട്ടനവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നസ്രിയക്ക് ശേഷം മലയാളികൾ ഇത്രമാത്രം സ്നേഹിക്കുന്ന വേറൊരു നായിക ഇല്ലെന്നു പറയാം. അത്രമാത്രം കല്യാണിയെ ഇരുകയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം ഹൃദയം, തല്ലുമാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തിന്റെ എല്ലാ സിനിമയും ആരാധകർ അത്രമാത്രം ഇഷ്ടപ്പെടുന്നു എന്നു പറയാം.

കഴിഞ്ഞ ദിവസങ്ങളിൽ കല്യാണി പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ കല്യാണി ഫോട്ടോഷൂട്ടുകളും ആയി ഇതിനുമുമ്പും ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. അത്തരത്തിൽ അടിപൊളി ചിത്രങ്ങളുമായാണ് ഇത്തവണയും കല്യാണി എത്തുന്നത്. താരത്തിന്റെ ഈ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തപ്പോൾ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാക്കി മാറ്റുകയായിരുന്നു.

കല്യാണിയുടെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രങ്ങളിൽ കല്യാണിയെ കാണാൻ വളരെ സുന്ദരി ആയിട്ടുണ്ടെന്നും, എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളാണ് എന്നും, കമന്റുകളിലൂടെ ആരാധകർ പറയുന്നു. നാടൻ വേഷവും മോഡേൺ വേഷവും ഒരു പോലെ ചേരുന്ന മറ്റൊരു നടി മലയാള സിനിമയിൽ നിലവിൽ ഇല്ല എന്ന് തന്നെ പറയാം. അത്രമാത്രം ഏതൊരു വസ്ത്രത്തിലും സുന്ദരിയായാണ് കല്യാണി എത്താറുള്ളത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ആണ് ലക്ഷക്കണക്കിന് ലൈക്കുകൾ കിട്ടിയത്. ഇനിയും ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *