അമ്പോ… ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിൽ റോബിൻ രാധാകൃഷ്ണൻ!! അമ്പരന്ന് മലയാളികൾ.

ഡോക്ടർ റോബിൻ രാധാകൃഷ്ണനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ ഫോർ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ താരമാണ് റോബിൻ. ഈ ഒരൊറ്റ പരിപാടിയിലൂടെ ഒട്ടനേകം പേരെയാണ് ആരാധകരായി ലഭിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരാർത്ഥിക്ക് ഇത്രയ്ക്ക് അധികം ജനപിന്തുണ ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമാണ് റോബിൻ രാധാകൃഷ്ണൻ.

പൊതു പരിപാടികളിലും ഉദ്ഘാടനങ്ങൾക്കും റോബിൻ തന്റെ സാന്നിധ്യം അറിയിക്കുമ്പോൾ ഒട്ടനേകം ജനങ്ങളാണ് റോബിനെ കാണാൻ എത്താറുള്ളത്. അത്രമാത്രം മലയാളികൾ സ്നേഹിക്കുകയും ഒപ്പം തന്നെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്വീകരിക്കുകയും ചെയ്‌തെന്ന് നിസംശയം പറയാൻ സാധിക്കും. താരം പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ റോബിൻ ഇപ്പോൾ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പഠിക്കുമ്പോൾ കലോത്സവ വേദിയിൽ ഭരതനാട്യം കളിക്കാൻ നിൽക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പങ്കുവെക്കുന്നത്. റോബിന്റെ ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഞെട്ടലോടെയാണ് മലയാളികൾ ചിത്രങ്ങൾ നോക്കി കണ്ടത്. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത താരത്തിന്റെ ഈ ചിത്രങ്ങൾ അത്രമാത്രം ആരാധകരെ അമ്പരപ്പിച്ചു എന്ന് പറയാം.

ധാരാളം പേരാണ് റോബിന്റെ ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു എന്നും ഇതാണോ ഡോക്ടർ പറഞ്ഞത് ഒരു ടാലന്റ് ഇല്ലാത്ത വ്യക്തി ആണെന്ന്. ടാലെന്റ ഇല്ല എന്നു പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നും ആരാധകർ കമന്റ്കളിലൂടെ പറയുന്നു. ഇനിയും ഇതുപോലെ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ ഇതുപോലെ വളരെ വെറൈറ്റിയുള്ള ചിത്രങ്ങൾ കാണാനും ആവേശത്തിൽ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *