ആഘോഷത്തിന് ഇടയിൽ മൈക്ക കടിച്ച് റിമി ടോമി!! പൊട്ടിച്ചിരിച്ച് സുഹൃത്തുക്കൾ… വൈറൽ ആക്കി ആരാധകരും.

മലയാളികളുടെ പ്രിയ ഗായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ച ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ഗാനത്തിലൂടെ നിരവധി ആരാധകരെയാണ് റിമി സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമി ടോമിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് റിമി ടോമിയുടെ പിറന്നാൾ ആഘോഷം നടത്തിയത്. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടുന്ന ഒരു ചെറിയ ആഘോഷ പരിപാടി ആയിട്ടാണ് നടത്തിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കടമക്കുടി എന്ന സഥലത്ത് വെച്ചാണ് പിറന്നാൾ ആഘോഷം നടത്തുന്നത്. എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായാണ് തന്റെ പിറന്നാൾ റിമി ആഘോഷിക്കുന്നത്.

പൊതുവേ എല്ലാവരും ആദ്യം കേക്ക് മുറിക്കുകയും പിന്നീട് ഭക്ഷണം കഴിക്കുകയും ആണ് പതിവ്. എന്നാൽ അതിനു നേരെ വിപരീതമായിട്ടാണ് ഇവിടെ അവർ ചെയ്യുന്നത് എന്നും വിഡിയോയിൽ റിമി പറയുന്നു. ആഘോഷ പരിപാടിയിൽ കേക്ക് മുറിക്കുന്നത് പകരം മൈക്ക കഴിച്ചുകൊണ്ടാണ് ആഘോഷം തുടങ്ങുന്നത്. കേക്കിൽ വെച്ചിരുന്ന കഴിക്കാൻ പറ്റുന്ന മൈക്ക് ഉപയോഗിച്ചാണ് താരം എല്ലാവരോടും സംസാരിക്കുന്നത്.

പിന്നീട് അത് കഴിക്കുകയും ചെയ്യുന്നു. ഇതെല്ലാം വളരെ രസകരമായണ് റിമി ടോമി വീഡിയോയിൽ കാണിക്കുന്നത്. ഹാസ്യരൂപേണ ഉള്ള റിമിയുടെ സംസാരവും എല്ലാത്തിനോടുമുള്ള പോസിറ്റീവ് മനോഭാവവും താരത്തെ എല്ലാവരിൽ നിന്നും വ്യത്യസ്ത ആക്കുന്നു. നിരവധി പേരാണ് താരത്തിന് ഇപ്പോൾ പിറന്നാൾ ആശംസകൾ ആയി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *