പാപ്പുക്കുട്ടന്റെ പിറന്നാൾ ഗംഭീരമാക്കി അമൃത!! വാത്സല്യത്തോടെ ചോറ് വാരിക്കൊടുത്ത് ഗോപി സുന്ദറും.

താര ജോഡികളായ അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും മലയാളികൾക്ക് പരിചയപെടുത്തണ്ട ആവശ്യമില്ല. പാട്ടുകളിലൂടെ മാസ്മരിക ലോകം സൃഷ്ടിക്കുന്ന ഇരുവരെയും അറിയാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇവരുടെ വാർത്തകൾ മലയാളികൾക്കിടയിൽ ഏറെ പ്രചാരം സൃഷ്ടിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് അമൃത സുരേഷ് പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ആണ്.

അമൃത സുരേഷിന്റെ മകളായ പാപ്പു ഏവർക്കും സുപരിചിതയാണ്. പാപ്പുവിന്റെ പിറന്നാൾ ആഘോഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. ആദ്യ ഭർത്താവായ ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പു. ഇപ്പോൾ ഒരു അച്ഛന്റെ വാത്സല്യവും സ്നേഹവും നൽകി ഗോപി സുന്ദർ ആണ് പാപ്പുവിനെ മകളായി കാണുന്നത്. ഗോപി സുന്ദർ അമൃതയുടെ ജീവിതത്തിലേക്ക് വന്നിട്ടുള്ള പാപ്പുവിന്റെ ആദ്യത്തെ പിറന്നാൾ ആയതുകൊണ്ട് ഒട്ടും മോശമാക്കിയില്ല.

അമൃതയുടെയും ഗോപി സുന്ദറിന്റെയും ഫ്ലാറ്റിൽ വച്ചാണ് മകളുടെ പിറന്നാൾ ആഘോഷം നടത്തുന്നത്. പിറന്നാൾ ആഘോഷത്തിനായി പാപ്പു എത്തുമ്പോൾ ബലൂണുകളോടെ ആണ് ഗോപി സുന്ദർ മകളെ സ്വീകരിക്കുന്നത്. അമൃതയും അഭിരാമിയും ചേർന്നാണ് പിറന്നാൾ ആഘോഷങ്ങൾക്കുള്ള കാര്യങ്ങളെല്ലാം ചെയ്തത്. ആഘോഷത്തിൽ അഭിരാമിയും അമൃതയും ഗോപി സുന്ദറും പാപ്പുവിന്റെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ചെറിയൊരു ആഘോഷമായാണ് നടത്തിയത്. പരിപാടിക്കിടയിൽ വെച്ച് ഗോപി സുന്ദർ മകൾക്ക് ചോറ് വാരി കൊടുക്കുന്നതും ചുംബനം നൽകുന്നതും കാണാൻ സാധിക്കും. ഈ താര കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *