പ്രിയതമന്റെ സംഗീതത്തിൽ മുഴുകി അമൃത സുരേഷ്!! ചിത്രങ്ങൾ വൈറലാക്കി പ്രേക്ഷകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പ്രണയ ജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷ് എന്നിവർ. മലയാള സിനിമയിലെ സംഗീത സംവിധായകനായി എത്തിയതാണ് ഗോപി സുന്ദർ. തുടർന്ന് നിരവധി സിനിമകളുടെ പാശ്ചാത്തല സംഗീതം ഒരുക്കാനും ഗാനമാലപിക്കാനും താരത്തിന് സാധിച്ചു എന്ന് പറയാം. അമൃതയും ഒട്ടും മോശമല്ല. സംഗീതത്തിലൂടെ ആരാധകരുടെ മനം കവരൻ ഈ താരത്തിനും നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം.

അമൃതയും ഗോപി സുന്ദറും ഒന്നിച്ചു ഇരുവരും ഗാനങ്ങളുടെ ലോകത്ത് സജീവമായി തുടരുകയാണ്. സംഗീതത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഇരുവരും ഒന്നിച്ചെത്തുന്ന ഏതൊരു നിമിഷങ്ങളും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ഇരുവരും ഒന്നിച്ച് എത്തുന്ന ഈ ചിത്രങ്ങൾ. വിജയാനന്ദ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഇടയിലുള്ള ഇരുവരുടെയും നിമിഷങ്ങളാണ് അമൃത തന്റെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാംഗ്ലൂരിലെ ഓറിയോൺ മാളിൽ വച്ചായിരുന്നു വിജയാനന്ദ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. ഈ സിനിമയിലെ ഗോപി സുന്ദറിന്റെ ഹൃദയസ്പർശിയായ മെലഡി ഗാനം നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞു കൊണ്ടാണ് അമൃത ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കന്നട ഭാഷയിലുള്ള ഗോപി സുന്ദറിന്റെ ആദ്യത്തെ ചുവടുവെപ്പാണ് വിജയാനന്ദ് എന്ന സിനിമയിലൂടെ നടത്തിയത്.

അമൃതിയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ പുറത്തുവന്ന വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. ഒട്ടനേകം പേരാണ് അമൃത പങ്കുവെക്കുന്ന ഈ ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. അമൃതയെ കാണാൻ വളരെ സുന്ദരിയായിട്ടുണ്ടെന്നും, ഗോപി സുന്ദറും അമൃതയും നല്ല കോംബോ ആണെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ അമൃതയും ഗോപി സുന്ദറും ഒന്നിച്ച് ആലപിക്കുന്ന മനോഹരമായ നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *