Amrita Suresh Likes Gopi Sundar’s Son’s Picture : സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ്. രണ്ടുപേർക്കും എതിരെ ഇപ്പോഴും വ്യാപകമായി സൈബർ അറ്റാക്കുകൾ നിലനിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചു ജീവിക്കാം എന്ന് തീരുമാനമെടുത്തത് മുതൽ സോഷ്യൽ മീഡിയകളിൽവലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഇരുവർക്കും എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവയ്ക്കാറുണ്ട്.
ഈ ചിത്രങ്ങൾക്ക് താഴെ വലിയ രീതിയിലുള്ള മോശം കമന്റുകളാണ് എത്തിച്ചേരുന്നത്.ഇപ്പോൾപുതിയ വാർത്തയുമായി സോഷ്യൽ മീഡിയകളിൽ നിറയുകയാണ് ഇരുവരും. ഗോപി സുന്ദറിന്റെ മുൻ ഭാര്യ പ്രിയ സുന്ദറിന്റെ ചിത്രത്തിന് അമൃത സുരേഷ് ലൈക്ക് ചെയ്തതാണ് ഇപ്പോൾ വാർത്തയാകുന്നത്. ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദറിന്റെ അമ്മയും ഒത്തുള്ള ചിത്രത്തിന് ആണ് അമൃത സുരേഷ് ലൈക് ചെയ്തിരിക്കുന്നത്. അമ്മ എന്ന ക്യാപ്ഷനോടെ ആണ് മാധവ് ചിത്രങ്ങൾ പങ്കുവെച്ചത്.
ഭൂരിഭാഗം ആളുകളും സന്തൂർ മമ്മി എന്ന കമ്മെന്റുമായി ആണ് എത്തിയിരിക്കുന്നത്.അമൃത മാധവിനെ ഫോളോ ചെയ്യുന്നുണ്ട്.ഇതിന്റെ വിവരം അന്വേഷിച് ഇറങ്ങിയിരിക്കുകയാണ് ആരാധകർ. അമൃത മാധവിനെ ഫോളോ ചെയ്യുന്നുണ്ട് മാധവ് ആണെങ്കിൽ തിരിച്ചു ഫോളോ ചെയ്യുന്നുമില്ല.ഒരുപാട് നെഗറ്റിവ് കമെന്റുകൾ ആണ് ഇവർക്ക് വന്നു ചേരാറുള്ളത്. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും ഇപ്പോൾ മറുപടിയുമായി എത്തുകയാണ് ഗോപി സുന്ദർ.
ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ഒരു ചിത്രത്തിനു താഴെയാണ് കമന്റുകൾ വന്നത് നിങ്ങൾ അമ്പലത്തിൽ ആയതുകൊണ്ട് തന്നെ ഒരു കാര്യം ആലോചിക്കുക ദൈവം നിങ്ങൾക്ക് തന്ന നിങ്ങളുടെ മക്കളുടെ കാര്യം ഒന്നാലോചിക്കുക. ഇതായിരുന്നു ആ കമന്റ്. ഇതിനു താഴെ മറുപടിയുമായി ഗോപി സുന്ദർ എത്തി എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്നെ അറിയിക്കും ഇപ്പോൾ അവർക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ എന്നായിരുന്നു ഗോപി സുന്ദരന്റെ മറുപടി. ഇരുവർക്കും നേരെ ഇപ്പോഴും സൈബർ ആക്രമണങ്ങൾ നിലനിൽക്കുന്നുണ്ട്.