മലയാള സിനിമ ലോകത്തെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് ഗായിക അമൃത സുരേഷും, സംഗീത സംവിധായകൻ ഗോപി സുന്ദറും. ഇരുവരും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കുകയായിരുന്നു. പിന്നാലെ നിരവധിപേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. താരങ്ങളെ വിമർശിച്ചുകൊണ്ടും പലരും എത്തിയിരുന്നു. മലയാളികളുടെ ഏറെ പ്രിയപ്പെട്ട ആഘോഷമായ ഓണത്തിനോട് അനുബന്ധിച്ചു, സിനിമ മേഖലയിലുള്ളവർ അവരുടെ ചിത്രങ്ങളും മറ്റ് ഓണവിശേഷങ്ങളും ആരാധകരായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് അടുത്തിടെ അമൃത സുരേഷും ഗോപീസുന്ദറും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും ഒന്നിച്ചശേഷമുള്ള ഓണത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി താരങ്ങൾ പങ്കുവെക്കുകയാണ്. കേരള സാരി ഉടുത്ത് സുന്ദരിയായാണ് ഗായിക അമൃതയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അമൃതയെയും, തന്നെ ചേർത്തുപിടിച്ചു കവിളിൽ ചുംബിച്ചുകൊണ്ട് നിൽക്കുന്ന സംഗീതസംവിധായകൻ ഗോപിസുന്ദറിന്റെയും ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “എന്റെ മഴ” എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോപിസുന്ദർ തന്നെയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
ഇരുവരുടെയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ താരങ്ങൾ കുടുംബസമേതം ചില സ്ഥലങ്ങളിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടൻ ബാലയുമായുള്ള വിവാഹമോചനത്തിനുശേഷമുള്ള അമൃതയുടെ പ്രണയവിശേഷങ്ങൾക്കും, സിനിമാവിശേഷങ്ങൾക്കുംവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഗായികയായി പ്രവർത്തിക്കുന്ന അമൃതസുരേഷ് ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായിരുന്നു.
നിരവധി സിനിമകളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഗോപി സുന്ദറിന് മികച്ച പശ്ചാത്തല സംഗീത്തിനുള്ള ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ വരെ ലഭിച്ചിട്ടുണ്ട്. നല്ലൊരു സംഗീത സംവിധായകൻ മാത്രമല്ല, താൻ നല്ലൊരു ഗായകൻ ആണെന്നും, ഗോപി സുന്ദർ തെളിയിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങൾക്കും താരം ഈണമിട്ടിട്ടുണ്ട്. ഗായിക അമൃതസുരേഷ്, ഐഡിയ സ്റ്റാർ സിങ്ങർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് സംഗീത ലോകത്തേക്ക് കടന്നു വന്നത്. സംഗീതലോകത്ത് ഒരുപാട് നാളായി പ്രവർത്തിച്ചു വരികയായ ഇരുവരും തങ്ങളുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബത്തിന്റെ തിരക്കുകളിൽ ആണ്.
View this post on Instagram