എത്ര വളരാത്ത മുടിയും തഴച്ചു വളരാൻ ചെമ്പരത്തി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി…

സൗന്ദര്യത്തിന്റെ പ്രധാന അളവുകോലാണ് മുടി പ്രത്യേകിച്ചും മലയാളി സ്ത്രീകൾ കൊതിക്കുന്ന ഒന്നാണ് അഴകാർന്ന ഇടതൂർന്ന മുടിയിഴകൾ. മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും പല ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ അത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

മുടി വളർച്ചയ്ക്കും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. അത്തരത്തിൽ പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ് ചെമ്പരത്തി. മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും ലഭിക്കുന്നതിന് പല രീതിയിൽ ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. മുടികൊഴിച്ചിൽ തടയുന്നതിനും മുടി തഴച്ചു വളരുന്നതിനും ചെമ്പരത്തി കൊണ്ട് പല സൂത്രങ്ങളും ഉണ്ട്.

അതിൽ ഏറ്റവും ഫലപ്രദമായ ചില രീതികൾ പരിചയപ്പെടാം. മുടി വളർച്ചയ്ക്കും സംരക്ഷണത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ഉലുവ. ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് എടുക്കുക അതിലേക്ക് കുറച്ചു ചെമ്പരത്തിയുടെ ഇലകൾ ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് തൈര് കൂടി ചേർത്തു കൊടുത്ത് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മുടി പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.

ചെമ്പരത്തി കൊണ്ട് എണ്ണ കാച്ചി ഉപയോഗിക്കുന്നതും വളരെ ഗുണപ്രദമാണ്. ചെമ്പരത്തിയുടെ പൂവും ഇലയും നന്നായി കഴുകി അരച്ചെടുക്കുക അത് ഒരു ചീനച്ചട്ടിയിൽ എടുത്ത് അതിലെ വെള്ളം പൂർണ്ണമായും വറ്റിച്ചു കളയേണ്ടതാണ് പിന്നീട് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് കാച്ചിയെടുക്കാം. ഈ എണ്ണ ദിവസവും കുളിക്കുന്നതിനു മുൻപായി തലയോട്ടിയിലും മുടി ഇഴകളിലും നന്നായി തേച്ചു പിടിപ്പിക്കുക. മുടി വളർച്ചയ്ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി ഉപയോഗിച്ചുള്ള എണ്ണ. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.