നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മുട്ടുവേദന. കാൽമുട്ട് വേദനയുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ് സന്ധിവാതം. ഇതുമൂലം ഉണ്ടാകുന്ന സന്ധി വീക്കം, അസ്വസ്ഥത, കാഠിന്യം, ചലിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. കാൽമുട്ടിലെ തരുണാസ്തി നശിക്കുകയും കാഠിന്യവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഓസിയോ ആർത്രൈറ്റിസ്.
പ്രായമാകുമ്പോഴാണ് ഇതു കൂടുതലായും ഉണ്ടാകുന്നത്. കാൽമുട്ട് ജോയിൻറ്കളിലെ തേയ്മാനം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കൂടുതൽ സമയം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടും വേദനയും ഈ രോഗത്തിന്റെ ലക്ഷണം ആകാം. അമിതഭാരം ഉള്ളവർക്ക് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. മുൻകാലങ്ങളിൽ കാൽമുട്ടിന് പരിക്കേറ്റവർക്ക് വേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാൽമുട്ടിന്റെ ജോയിന്റിന് വളരെയധികം സമ്മർദ്ദം ചെലുത്തുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും മുട്ടുവേദന കൂടുതലായി അനുഭവപ്പെടുന്നു. വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ചില വീട്ടുവൈദ്യങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. അതിനായി ആടലോടകത്തിന്റെ ഇല അല്ലെങ്കിൽ പുളിയുടെ ഇല ഉപയോഗിച്ച് കിഴി ഉണ്ടാക്കാവുന്നതാണ്. കൊട്ടം ചുക്കാദി എണ്ണ കർപ്പൂര തൈലം എന്നിവ രണ്ടും ചേർത്ത്.
അതിലേക്ക് ഇന്ദുപ്പ്, ഒരു ചെറുനാരങ്ങ രണ്ട് കഷണം ആക്കിയത്, ആടലോടകത്തിൻറെ ഇലകൾ തുടങ്ങിയവയെല്ലാം നന്നായി ചൂടാക്കി എടുക്കുക. ഇവ ഒരു കിഴിയായി കെട്ടണം, അതിനുശേഷം വേദനയുള്ള ഭാഗത്ത് കൊട്ടം ചുക്കാതെയും കർപ്പൂര തൈലവും ചേർത്ത് മുട്ടിൽ നന്നായി തേച്ചുപിടിപ്പിക്കണം അവിടെ കിഴി നന്നായി ചൂടാക്കി വെച്ചു കൊടുക്കേണ്ടതാണ്. തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്യുന്നത് വേദന കുറയുവാൻ സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.