എന്നും ഫ്രിഡ്ജ് പുതുപുത്തനായി സൂക്ഷിക്കുവാൻ ഈ ഒരു സൂത്രം ചെയ്താൽ മതി…

ഫ്രിഡ്ജ് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. എന്നാൽ ക്ലീൻ ചെയ്യാതെ തന്നെ എന്നും പുതുപുത്തനായി സൂക്ഷിക്കാനുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഫ്രിഡ്ജിനുള്ളിൽ കറിയോ പാലോ എന്ത് തന്നെ വീണാലും ഒട്ടും തന്നെ ചീത്തയാകാതെ പുതുപുത്തനായി സൂക്ഷിക്കുവാൻ സാധിക്കും. ഇതുകൂടാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മൾ പാചകം ചെയ്യുന്ന സമയത്ത് എണ്ണ തറയിൽ വീഴാറുണ്ട്. നമ്മൾ എത്ര തന്നെ തുടച്ചാലും അതിലെ മെഴുക്കു പൂർണ്ണമായും പോവുകയില്ല. തുണി വെച്ച് തുടയ്ക്കാതെ തന്നെ ഇതിലെ മെഴുക്കുമാറ്റാനായി നമുക്ക് കുറച്ച് ഗോതമ്പ് പൊടി മതിയാകും. എണ്ണയിലേക്ക് കുറച്ചു ഗോതമ്പ് പൊടി ഇട്ടു കൊടുത്ത് കൈ വെച്ച് ചെറുതായി തുടച്ചു കൊടുത്താൽ മതി. ഗോതമ്പ് പൊടി വെളിച്ചെണ്ണ വലിച്ചെടുത്തോളും.

നമ്മൾ വീട്ടിൽ ടൊമാറ്റോ സോസ് ഉപയോഗിക്കാറുണ്ടാകും, അതിലെ സോസ് കഴിയുമ്പോൾ ബോട്ടിലിൽ കുറച്ചു കൂടി ഉണ്ടാവും. എന്നാൽ അത് വെറുതെ കളയേണ്ട ആവശ്യമില്ല ബോട്ടിലിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണാഭരണങ്ങൾ അത് ഉപയോഗിച്ച് കഴുകുന്നതാണ്. അതിലെ അഴുക്കെല്ലാം മാറി പുതുപുത്തൻ ആയി മാറും.

ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് എന്നും പുതുപുത്തനായി സൂക്ഷിക്കുവാൻ നമുക്ക് ആവശ്യമായിട്ടുള്ളത് ക്ലീൻ റാപ്പർ ആണ്. എല്ലാ സൂപ്പർമാർക്കറ്റുകളിലും ഇത് ലഭ്യമാണ്. ഫ്രിഡ്ജിന്റെ ഗ്ലാസിന്റെ ഭാഗങ്ങളെല്ലാം ക്ലീൻ റാപ്പർ ഉപയോഗിച്ച് കവർ ചെയ്തെടുക്കുക. ഈയൊരു രീതിയിൽ തന്നെ എല്ലാം കവർ ചെയ്ത് എടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.