എത്ര കറപിടിച്ച ക്ലോസറ്റും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ആകും, ഈ സൂത്രം അറിഞ്ഞാൽ മതി…

വീട് വൃത്തിയാക്കി എടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ. അതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ബാത്റൂമും ക്ലോസറ്റും ക്ലീൻ ആക്കുക എന്നത്. പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ദിവസവും ഇത് ക്ലീൻ ചെയ്യുവാൻ ബുദ്ധിമുട്ടായിരിക്കും എന്നാൽ കുറച്ചുദിവസം ഇവ വൃത്തിയാക്കാതെ ഇരുന്നാൽ കറ അടിഞ്ഞു കൂടുകയും ക്ലോസറ്റിന്റെ നിറം തന്നെ മാറുകയും ചെയ്യുന്നു.

വളരെ എളുപ്പത്തിൽ കൈ തൊടാതെ ക്ലോസറ്റിലെ കറ കളയാനും ക്ലീൻ ആക്കാനുള്ള അടിപൊളി വഴിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്. ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ ടിഷ്യൂ പേപ്പറുകൾ എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ക്ലോസറ്റിനകത്തേക്ക് ഇട്ടുകൊടുക്കുക. യാതൊരു കാരണവശാലും ന്യൂസ് പേപ്പർ ഇടരുത് അത് ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.

അതിലേക്ക് കുറച്ചു സോപ്പ് പൊടി, ബേക്കിംഗ് സോഡാ, ക്ലോറക്സ് ഇവയെല്ലാം ഒഴിച്ചതിനു ശേഷം രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാനായി അനുവദിക്കുക. ക്ലോസറ്റിലെ കറകളും അഴുക്കുകളും മുഴുവനായും പോയിട്ടുണ്ടാകും. മാസത്തിൽ ഒരു പ്രാവശ്യം മാത്രം ക്ലോറക്സ് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി അല്ലാത്ത സന്ദർഭങ്ങളിൽ സാധാരണയായി ക്ലീനിങ് ലിക്വിഡുകൾ ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യുക.

ബാത്റൂമുകളിലെ ചില ഭാഗങ്ങളിൽ കറ പിടിച്ചിട്ടുണ്ടാവും പ്രത്യേകിച്ചും ടാപ്പ് ലീക്ക് ഉള്ള ഭാഗങ്ങളിൽ. അങ്ങനെയുള്ള ഭാഗത്ത് ആദ്യം ടിഷ്യൂ പേപ്പർ ഇടുക. അതിനു മുകളിലായി ഒരു സ്പൂൺ ബേക്കിംഗ് സോഡാ, ഒരു സ്പൂൺ സോപ്പുപൊടി മുകളിലേക്ക് ക്ലോറക്സ് കൂടി ഒഴിച്ച് കൊടുക്കണം. പറ്റി പിടിച്ചിരിക്കുന്ന കറകളെല്ലാം പോയി കിട്ടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.