കുഞ്ഞിന് വേണ്ടി വേർപിരിയാതെ അനുശ്രീയും ഭർത്താവും!! കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച വിഷ്ണു..

മലയാളികൾക്ക് സുപരിചിതയായി മാറിയ നായികയാണ് അനുശ്രീ. ഓമനതിങ്കൾ പക്ഷി എന്ന ടെലിവിഷൻ പരമ്പരയിലെ ബാലതാരമായി എത്തിയതാണ് അനുശ്രീ. ജിത്തുമോൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ അനുശ്രീക്ക് സാധിച്ചു. പിന്നീട് നിരവധി സീരിയലുകളിലും ഭാഗമായി ഇപ്പ്പോഴും സജീവമായി തന്നെ തുടരുന്നു. താരത്തിന്റെ വിവാഹമോചന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അതുകൊണ്ടുതന്നെ താരത്തെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും വളരെയധികം ജനശ്രദ്ധ ആകർഷിക്കാറുണ്ട്.

താരം അമ്മയായി കുറച്ചു കഴിഞ്ഞാണ് ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാൻ തുടങ്ങിയത്. താരം പങ്കുവെച്ച പോസ്റ്റ് തന്നെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രേക്ഷകരിൽ ഇടം പിടിക്കാൻ കാരണമായത്. കഴിഞ്ഞ വർഷമായിരുന്നു വിഷ്ണുവിന്റെയും അനുശ്രീയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നതിനാൽ പ്രേക്ഷകർ ഒരുപാട് ഉറ്റുനോക്കിയ ഒന്നായിരുന്നു.

എന്റെ മാതാവ് പരമ്പരയുടെ ക്യാമറാമാൻ ആണ് വിഷ്ണു. അരയന്നങ്ങളുടെ വീട് എന്ന ലൊക്കേഷനിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇപ്പോൾ ആരാധകർ താരത്തിന്റെ വിവാഹം മോചനം കഴിഞ്ഞോ ഇല്ലയോ എന്നാണ് അന്വേഷിക്കുന്നത്. ഗർഭിണിയായി കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്വന്തം വീട്ടിലേക്ക് വന്നതോടെ ഇരുവരും തമ്മിലുള്ള അകലം കൂടുകയും ഫോൺ വിളികൾ കുറയുകയും ചെയ്തതാണ് കാരണമെന്നും താരം പറയുന്നു.

കുഞ്ഞിന്റെ നൂലുകെട്ടിനു പോലും വിഷ്ണുവിനെ കാണാതായപ്പോൾ ഇരുവരും തമ്മിൽ ഇപ്പോഴും പ്രശ്നത്തിലെന്നെന്നു ആരാധകർ മനസിലാക്കി. ഇപ്പോഴിതാ വിഷ്ണു തന്റെ കുഞ്ഞിനെ കാണാൻ വന്നതും നെഞ്ചോട് ചേർത്തുവെച്ചുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഭാര്യയോടുള്ള പിണക്കം മാറിയില്ലെങ്കിലും കുഞ്ഞിനുവേണ്ടി എങ്കിലും പരസ്പരം ഒന്നിച്ചു ജീവിക്കാൻ ഇരുവരോടും ആരാധകർ പറയുന്നുണ്ട്. തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നം ഇല്ലെന്നും, എല്ലാം പറഞ്ഞു അവസാനിപ്പിച്ച് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാനും ആണ് ആരാധകർ ആവശ്യപെടുന്നത്.

 

View this post on Instagram

 

A post shared by Prakrithi_official (@anooshree0)

Leave a Reply

Your email address will not be published. Required fields are marked *