മനസ്സുരുകി വിളിച്ചാൽ സാക്ഷാൽ നമ്മളിലേക്ക് ഇറങ്ങിവരുന്ന ദേവനാണ് ഗുരുവായൂരപ്പൻ. ഒരു പ്രാവശ്യം നമ്മൾ ഗുരുവായൂർ അമ്പലത്തിലേക്ക് പോയാൽ പിന്നെയും അവിടേക്ക് പോകുവാൻ നമ്മളിലേക്ക് തോന്നൽ ഉണ്ടാകും അത്രയേറെ നമ്മളെ ആകർഷിക്കുവാൻ ഭഗവാന് സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുന്നതിനു വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.
ഇനി നിങ്ങളുടെ എത്ര വലിയ ആഗ്രഹവും മനസ്സുരുകി പ്രാർത്ഥിച്ച് ഭഗവാനോട് പറഞ്ഞാൽ അത് ഉറപ്പായും നടന്നു കിട്ടുക തന്നെ ചെയ്യും. അത്രയേറെ ശക്തിയേറിയ ഒരു വഴിപാടിനെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഈശ്വരാധീന കുറവ് കൊണ്ടായിരിക്കാം നമ്മുടെ ആഗ്രഹങ്ങൾ പെട്ടെന്ന് നടന്നു കിട്ടാത്തത്. നമ്മുടെ ഏത് ആഗ്രഹവും ഭഗവാന് മുന്നിൽ സമർപ്പിച്ച് ഈ വഴിപാട് നേർന്നാൽ അത് എത്ര വലുതാണെങ്കിലും നടക്കുക തന്നെ ചെയ്യും.
താൻ പാതി ദൈവം പാതി എന്നാണല്ലോ അതുകൊണ്ടുതന്നെ നിങ്ങളുടെ ആഗ്രഹത്തിന് നിങ്ങളും പ്രയത്നിക്കേണ്ടത് ഉണ്ട്. വഴിപാട് നേരുന്നതിനായി അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുക. ക്ഷേത്രദർശനം നടത്തുമ്പോൾ ഭഗവാനെ ഇഷ്ടമുള്ള ഏതെങ്കിലും ഒരു വഴിപാട് സമർപ്പിക്കുക. ആഗ്രഹം സാധിക്കുന്നതിന് വേണ്ടി ഭഗവാൻ കൂടെയുണ്ടാവണം എന്ന് പ്രാർത്ഥിച്ചു കൊള്ളുക.
ആഗ്രഹം നടന്നു കിട്ടിയാൽ തിരു സന്നിധിയിൽ വന്ന് ഈ വഴിപാട് നടത്തിക്കൊള്ളാമെന്ന് നേർന്നു കൊള്ളുക. നിങ്ങളുടെ ആഗ്രഹം നടന്നു കഴിഞ്ഞാൽ ആദ്യം ഗുരുവായൂർ പോയി ഭഗവാന് വനമാല സമർപ്പിക്കുക. രണ്ടാമതായി ഭഗവാനെ നെയ്യ് വിളക്ക് സമർപ്പിക്കുക. മൂന്നാമതായി ഏറ്റവും പ്രിയപ്പെട്ട പാൽപ്പായസം കൂടി വഴിപാടായി സമർപ്പിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.