വീടിൻറെ അലങ്കാരത്തിനായി പൂന്തോട്ടം ഒരുക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പൂക്കളും ചെടികളും വാങ്ങിച്ച് പലരീതിയിൽ വീടുകളിൽ പൂന്തോട്ടം ഒരുക്കി ഭംഗിയാക്കുന്നു. എന്നാൽ ചില സമയത്ത് പൂക്കൾ അതിൽ ഉണ്ടാവാതിരിക്കുമ്പോൾ നമുക്ക് സങ്കടം ആകും. എന്നും ധാരാളം പൂക്കൾ വിരിഞ്ഞിരിക്കാൻ ഉള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
സാധാരണയായി നമ്മൾ ചെറുനാരങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൻറെ തൊലി കളയുന്നതാണ് പതിവ് എന്നാൽ വളരെ ഉപകാരപ്രദമായ രീതിയിൽ അത് എങ്ങനെ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചെറുനാരങ്ങ ഉപയോഗിച്ച് പൂ വിരിയാത്ത ചെടികൾ പോലും നല്ലവണ്ണം പൂവിടുന്നതായി നമുക്ക് കാണാൻ സാധിക്കും. കുറച്ചുനാൾ ഇത് തുടർച്ചയായി ചെയ്യേണ്ടിവരും എന്നിരുന്നാലും നല്ല റിസൾട്ട് ആണ് ഇതുമൂലം ലഭിക്കുക.
ചെറുനാരങ്ങയുടെ തൊലി മുറിച്ച് ഒരു കുപ്പിയിലേക്ക് ഇടുക. ഒരു നാലോ അഞ്ചോ ചെറുനാരങ്ങയുടെ തൊലി മുറിച്ച് കുപ്പിയിൽ ആക്കി അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. രണ്ടുദിവസം ഇതുപോലെ തന്നെ അടച്ചുവയ്ക്കണം. തൊലിയിലുള്ള എല്ലാ ഗുണങ്ങളും രണ്ടുദിവസത്തിനകം വെള്ളത്തിൽ അലിഞ്ഞു കാണും. ചെറുനാരങ്ങയിൽ ധാരാളം വൈറ്റമിൻ സി, മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വൈറ്റമിൻ ഇ.
എന്നിങ്ങനെ ധാരാളം ചെടിക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങയുടെ വെള്ളം ഒന്നുകൂടി ഡയല്യൂട്ട് ആക്കിയതിനു ശേഷം ചെടികൾക്ക് ഉപയോഗിക്കാവുന്നതാണ്. പൂവിടുന്ന ചെടികൾക്കാണ് ഇത് ഏറ്റവും ഗുണപ്രദം ആകുക. ഈ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കുക. 15 ദിവസത്തിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ തന്നെ ചെടികൾ നല്ലവണ്ണം പൂവിടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.