പുത്തൻ കാറിൽ നാട് ചുറ്റി അപർണ.!! ബെൻസിന്റെ ആഡംബര കാർ സ്വന്തമാക്കിയ സന്തോഷത്തിൽ താരം.

സെലിബ്രേറ്റുകളുടെ വാഹന പ്രേമത്തെക്കുറിച്ച് മലയാളികൾക്ക് അറിവുള്ളതാണ്. പലപ്പോഴും പല അഭിമുഖങ്ങളിലും ആയി താരങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതാണ്. നടന്മാരിൽ മമ്മുക്കക്ക് തന്നെയാണ് കൂട്ടത്തിലെ ഏറ്റവും വലിയ വാഹന പ്രേമി എന്ന് മലയാളികൾക്ക് അറിവുള്ളതാണ്. ദുൽഖറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. നിരവധി ആഡംബര കാറുകളുടെ വൻ ശേഖരണം തന്നെ ഉണ്ടെന്നു പറയാം.

പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, ടോവിനോ തുടങ്ങിയവർക്കും ആഡംബര കാറുകൾ ഉണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് നടി അപർണ ബാലമുരളി സ്വന്തമാക്കിയ കാറാണ്. മെഴ്സിഡിസ് ബെൻസിന്റെ എ എം ജി ഗ്ലീ 53 എന്ന വാഹനം ആണ് അപർണ മുരളിബാല സ്വന്തമാക്കിയത്. കുറെ നാളുകൾക്കു ശേഷം തന്റെ ആഗ്രഹം സാഫല്യമായതിന്റെ സന്തോഷത്തിലാണ് നടി അപർണ.

താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താരം സ്വന്തമാക്കിയ ആഡംബര വാഹനം എസ് യു വി മോഡൽ ആണ്. ഈ വാഹനത്തിന് ഒരു കോടി രൂപയാണ് ഷോറൂം വിലയായി പറയുന്നത്. കേരളത്തിൽ ഇതിന്റെ വില രണ്ടുകോടിയോളം വരുമെന്നാണ് വാർത്തകൾ. നടന്മാരെ പോലെ നടി അപർണയും ഇപ്പോൾ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്.

പൊതുവേ നടന്മാർക്കാണ് വാഹന പ്രേമം എന്നുള്ളതെല്ലാം തിരുത്തി കുറിച്ച് നടി അപർണ ബാലമുരളിയും ആഡംബര വാഹനം സ്വന്തമാക്കി. മമ്ത മോഹൻദാസ് പോർഷെ വാങ്ങിയതും മഞ്ജു വാര്യർക്ക് മിനി കൂപ്പർ ഉള്ളതും, നടി ഐശ്വര്യ ലക്ഷ്മി ബെൻസ് ജി എൽ സി സ്വന്തമാക്കിയതും മലയാളികൾക്ക് അറിവുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് ഇപ്പോൾ അപർണ ബാലമുരളിയും ചേർന്നിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *