Making Of Tasty Soft Appam : ദോശയും അപ്പവും രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഉണ്ടാക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല എല്ലാവർക്കും തന്നെ കാലത്ത് കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണമായിരിക്കും ദോശ അപ്പം എന്നിവ. എന്നാൽ എങ്ങനെയാണ് വളരെ സോഫ്റ്റ് ആയിട്ടുള്ള അപ്പവും ദോശയും തയ്യാറാക്കുന്നത് എന്നറിയാമോ അതിന് ആദ്യം തന്നെ അതിന്റെ മാവ് കൃത്യമായി തയ്യാറാക്കേണ്ടതാണ്.
കാരണമാവ് കൃത്യമായാൽ മാത്രമേ സോഫ്റ്റ് ആയിട്ടുള്ള ദോശയും അപ്പവും നമുക്ക് കഴിക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് കഴുകിയെടുക്കുക ശേഷം അതിലേക്ക് വെള്ളം ചേർത്ത് കുതിർക്കാൻ വയ്ക്കുക ശേഷം ഒരു വലിയ ഗ്ലാസ് നിറയെ നാളികേര വെള്ളം എടുത്ത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുക.
ഒരു 8 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കേണ്ടതാണ് ശേഷം കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുവയ്ക്കുക അതിലേക്ക് ഈ തേങ്ങാവെള്ളം ചേർത്ത് കൊടുക്കുക അരക്കപ്പ് ചോറ് ചേർക്കുക അര കപ്പ് തേങ്ങ ചേർക്കുക ശേഷം സാധാരണ വെള്ളം ആവശ്യത്തിന് ഒഴിച്ച് നന്നായി അരച്ചെടുക്കുക .
ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. 5 മുതൽ 6 മണിക്കൂർ വരെ അടച്ചു വയ്ക്കേണ്ടതാണ് ശേഷം തുറന്നു നോക്കുമ്പോൾ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. അതിനുശേഷം വീണ്ടും ഇളക്കി അഞ്ചു മിനിറ്റ് അടച്ചുവയ്ക്കുക. അതുകഴിഞ്ഞ് ഉണ്ടാക്കാവുന്നതാണ്. ഈ മാവ് കൊണ്ട് നിങ്ങൾക്ക് ദോശയോ അല്ലെങ്കിൽ അപ്പമോ ഉണ്ടാക്കിയാൽ വളരെയധികം രുചി ആയിരിക്കും. Credit : sruthis kitchen