വീട്ടിലെ പ്രധാന ശല്യക്കാരാണ് എലികൾ. ഇവയെ തുരത്തി ഓടിക്കുവാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിപണിയിൽ ലഭ്യമാകുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങൾ ഇതിനായി ഉപയോഗിക്കാമെങ്കിലും, കുട്ടികളുടെ കൈകളിൽ ലഭിക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എലികളെ തുരത്തി ഒടിക്കാനുള്ള കിടിലൻ കുറച്ചു വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. കപ്പ കൃഷിക്കാർ എലികളെ തുരത്തി ഓടിക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിൽ പറയുന്നത്.
യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ എലി വിഷവും എലിക്കെണിയും ഒന്നും ഉപയോഗിക്കാതെ തന്നെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ച് എലികളെ തുരുത്തി ഓടിക്കാനുള്ള ഒരു അടിപൊളി വഴി മനസ്സിലാക്കാം. ആദ്യത്തെ ടിപ്പ് ഇതാണ്, നമ്മൾ കോഴിക്കും മറ്റും കൊടുക്കുന്ന തവിട് പിണ്ണാക്ക് എടുക്കുക. ഇത് നിങ്ങളുടെ വീട്ടിൽ ഇല്ലെങ്കിൽ കടലമാവ് അല്ലെങ്കിൽ ബിസ്ക്കറ്റിന്റെ പൊടിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർക്കണം പിന്നീട് അതിലേക്ക് കുറച്ചു നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കുക. ഒരു തരി വെള്ളം പോലും ഉപയോഗിക്കാതെ നാരങ്ങയുടെ നീര് ഉപയോഗിച്ച് തന്നെ ചപ്പാത്തി കുഴക്കുന്ന പരുവത്തിൽ അതു കുഴച്ചെടുക്കുക. കൈ ഉപയോഗിച്ച് നല്ലപോലെ കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക. ഇത് കുഴച്ചെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
ഒത്തിരി വെള്ളമായി പോകാതെയും കട്ടിയാവാതെയും കുഴച്ചെടുക്കേണ്ടതുണ്ട്. എലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ചെറിയ ഉരുളകൾ ആക്കി ഇവ വയ്ക്കാവുന്നതാണ്. കടലപ്പിണ്ണാക്കിന്റെ മണം എലികളെ കൂടുതലായി ആകർഷിക്കുകയും അത് കഴിക്കുന്നത് മൂലം ബേക്കിംഗ് സോഡാ അവരുടെ വയറ്റിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.