അടിപൊളി വീഡിയോയുമായി സ്വാന്തനത്തിലെ അപ്പുക്കിളി!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.

സ്വാന്തനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയതാണ് രക്ഷ രാജ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര തുടങ്ങിയ നാൾ മുതൽ റേറ്റിങ്ങിൽ ഒന്നാമതായി നിൽക്കുന്നതും, ഒപ്പം തന്നെ ആരാധകർ ഏറെ സന്തോഷത്തോടെ സ്വീകരിച്ച ഒരു സീരിയൽ ആണെന്ന് പറയാം. ഈ പരമ്പരയിലെ ഓരോ താരങ്ങളെയും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

അത്തരത്തിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് രക്ഷാ രാജ്. ഈ താരമാണ് അപർണ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുന്നത്. സ്വാന്തനം എന്ന പരമ്പര തുടങ്ങിയ കാലം തൊട്ട് അപ്പുവിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അത്രമാത്രം മലയാളി പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചവരാണ് ഈ പരമ്പരയിലെ ഓരോ വ്യക്തികളും.

അതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു വിശേഷവും അറിയാൻ വളരെ ഉത്സാഹത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ രക്ഷ രാജ് ഇപ്പോൾ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് രക്ഷ രാജ് പുതിയ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ പാട്ടുകളിലൂടെയാണ് രക്ഷാ വീഡിയോയിൽ എത്തുന്നത്.

ഈ വീഡിയോയിൽ സെറ്റ് സാരി അണിഞ്ഞ് ശാലീന സുന്ദരിയായാണ് എത്തുന്നത്. ഈ ഗാനങ്ങളിലുള്ള ഏതാനും നിമിഷങ്ങൾ പുന സൃഷ്ടിക്കുവാനും താരം ശ്രമിക്കുന്നുണ്ട്. താരത്തിന്റെ ഈ മനോഹരമായ വീഡിയോ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ വൈറൽ ആക്കി മാറ്റുന്നത്. ഈ അടുത്താണ് രക്ഷയുടെ വിവാഹം ആർക്കജുമായി നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ച വിവാഹമായിരുന്നു രക്ഷയുടെത്. മലയാളി പ്രേക്ഷകരുടെ അപ്പുക്കിളി ആയതുകൊണ്ട് തന്നെ ഈ നടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Raksha raj (@raksha_dellu)

Leave a Reply

Your email address will not be published. Required fields are marked *