ആര്യ ബഡായിയുടെ മകൾ ഋതുമതിയായി!ചടങ്ങ് ആഘോഷമാക്കി താരം.

ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ആര്യ. മുകേഷും രമേഷ് പിഷാരടിയും ആര്യയും ഒക്കെ ചേർന്ന് വളരെ രസകരമായ പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. ഈ ഒറ്റ ഷോയിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ആര്യ. ഈ പരിപാടിയുടെ പേര് തന്റെ പേരിന്റെ കൂടെ ചേർത്താണ് ആര്യയുടെ സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ഉള്ളത്. പിന്നീട് കേരളത്തിലെ വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം ഷോയിലെ രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു ആര്യ.

ആര്യയുടെ മകൾ റോയയും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. ഇപ്പോൾ റോയയുടെ ഋതുമതി കല്യാണം നടന്നിരിക്കുകയാണ്.ഈ സന്തോഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താരം പങ്കുവെച്ചിരുന്നു.ഒരു മികച്ച നടി മാത്രമല്ല മികച്ച ഒരു അമ്മയും കൂടിയാണ് ആര്യ. സിംഗിൾ പേരെന്റിങ്ങിൽ ആണ് റോയ വളരുന്നത്. അത് വളരെ മനോഹരമായി തന്നെ ആര്യ ചെയ്യുന്നുണ്ട്.വളരെ മിടുക്കി കുട്ടി ആയിട്ടാണ് തന്റെ മകളെ ആര്യ വളർത്തുന്നത്.

എല്ലാ തിരക്കുകൾക്കിടയിലും തന്റെ മകളുടെ കാര്യങ്ങൾക്കെല്ലാം സമയം കണ്ടെത്തുന്ന ആളാണ് ആര്യ.ഇപ്പോൾ ഇത് ശരി വയ്ക്കുന്ന വിധം ആണ് ആര്യയുടെയും മകളുടെയും പുതിയ വിശേഷങ്ങൾ എത്തുന്നത്. തന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്ന് ഗംഭീരമാക്കിയിരിക്കുകയാണ് ആര്യ ഇപ്പോൾ. റോയയെ മഞ്ഞൾ വെള്ളത്തിൽ കുളിപ്പിച്ച് പൂജാരിയുടെ മേൽനോട്ടത്തിൽ നടത്തിയ ചടങ്ങിൽ ആര്യയുടെ വീട്ടുകാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഈ ചടങ്ങിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു റോയയ്ക്ക് പത്തു വയസ്സ് തികഞ്ഞത്. പതിനൊന്നാം വയസ്സിലേക്ക് കടക്കുമ്പോൾ ആണ് ഇപ്പോൾ ഋതുമതി കല്യാണം നടന്നിരിക്കുന്നത്.ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മകൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്ന് മകളുടെ പിറന്നാൾ ദിവസം ആര്യ ഇട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റ്‌ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *