മഞ്ച് സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തിയ ആതിര മുരളിയാണ് വിവാഹിതയായത്. ആതിരയുടെ വിവാഹ വിവരം വിശ്വസിക്കാനാകാതെ നിൽക്കുകയാണ് പ്രേക്ഷകർ . മഞ്ച് സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആതിരക്ക് വിവാഹ പ്രായം എത്തിയോ എന്ന ആശ്ചര്യത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. ചെറുപ്രായത്തിൽ തന്നെ പാട്ടുകൾ പാടി പ്രേക്ഷക മനസ്സിൽ ഇടം നേടിയതായിരുന്നു ആതിര.
എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആതിരയും ഭർത്താവും. സംഗീതോപകരണങ്ങളിൽ വിദഗ്തനായ ജയേഷിനെയാണ് താരം ജീവിത പങ്കാളി ആയ് കൂടെ കൂട്ടിയിരിക്കുന്നത്. ഇരുവരും സംഗീത മേഖലയിൽ നിന്നുള്ളവരായത്കൊണ്ട് തന്നെ പരസ്പരം പ്രണയത്തിലാവുകയായിരുന്നു . ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ മാർച്ചിൽ ആയിരുന്നു നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് ആതിര തന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകരുമായി പങ്കുവെച്ചത്.
ആരാധകർ ഏറെ സന്തോഷത്തോടെ അവ ഏറ്റെടുക്കുകയും ചെയ്തു. ചെറു പ്രായം തൊട്ട് സംഗീതം പഠിക്കാൻ തുടങ്ങിയ ആരതി ജിബിൻ എടവനക്കാട് സംവിധാനം ചെയ്ത ‘വള്ളിക്കെട്ട് എന്ന സിനിമയിൽ ‘കാവാലംകിളി’ എന്ന സംഗീതം ആലപിക്കുകയും ചെയ്തു. ലൈറ്റ് മ്യൂസിക്, ഗസൽ, വൃന്ദവാദ്യം, തുടങ്ങി നിരവധി മത്സരങ്ങളിലും ആരതി പങ്കെടുത്തിരുന്നു.
കുടുംബപരമായ് സംഗീത പശ്ചാത്തലത്തിൽ വളർന്ന ആതിര രമേഷ് നാരായണന്റെ നേതൃത്തത്തിൽ ഹിന്ദുസ്ഥാനി മ്യൂസിക് പഠിക്കുകയും, ഒപ്പം അടൂർ സുന്ദർശനത്തിന്റെ കീഴിൽ കർണാട്ടിക് വോക്കൽസും അഭ്യസിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ആതിര തന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്. മഞ്ച് സ്റ്റാർ സിംഗറിൽ തന്റെ കൂടെ ഉണ്ടായിരുന്ന മത്സരാത്ഥികളും നിരവധി ആരാധകരുമാണ് ആതിരക്ക് വിവാഹാശംസകൾ നേർന്നിട്ടുള്ളത്.