ഈ പഴത്തിന്റെ പേര് പറയാമോ? ഇത് കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും ഇതിന്റെ ഗുണങ്ങളെപ്പറ്റി ഇനിയും അറിയാതെ പോകരുത്. | Health Benefits Of Aththi

Health Benefits Of Aththi : നാല്പമരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു മരമാണ് അത്തി. അത്തിയുടെ പഴവും ഇലയും തൊലിയും വേരും കറയും എല്ലാം തന്നെ ഔഷധഗുണമുള്ളവയാണ്. അന്നജം കൊഴുപ്പ്, മാംസ്യം എന്നിവ ധാരാളം അടങ്ങിയ ഈ പഴം കാൽസ്യം മഗ്നീഷ്യം എന്നീ മൂലകങ്ങളാലും സമ്പന്നമാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായി ഇത് ഉപയോഗിക്കുന്നു. അത്തിയുടെ ഇലയും പഴവും ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് പിത്ത രോഗം ഇല്ലാതാക്കാൻ വളരെ നല്ലതാണ്.

അത്തിയുടെ ഇളം കായ അതിസാരം ഇല്ലാതാക്കാൻ വളരെ നല്ലതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്ത് കഴിച്ചാൽ നവ ദ്വാരങ്ങളിലൂടെയുള്ള രക്തസ്രാവം ഇല്ലാതാക്കാം. ബലക്ഷയം മാറുന്നതിനും അത്തിപ്പഴം കഴിച്ചാൽ വളരെ നല്ലതാണ്. വിളർച്ച വയറിളക്കം എന്നീ അവസ്ഥകൾക്കും നല്ല പരിഹാരമാണ്. അത്തിമരത്തിന്റെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്നതാണ്. വയറിളക്കത്തെ നിയന്ത്രിക്കാനും അത്തിമരത്തിന്റെ കറ ഉപയോഗിച്ചുവരുന്നു.

മനുഷ്യ ശരീരത്തിൽ അസ്ഥികളിൽ ഉണ്ടാകുന്ന ചതവ് മാറ്റിയെടുക്കുന്നതിന് തൊലി അരച്ച് കെട്ടുന്നത് വളരെ നല്ലതാണ്. പ്രമേഹ രോഗികളുടെ ചരമ സംരക്ഷണത്തിനും കക്ഷത്ത് ഉണ്ടാകുന്ന കുരുക്കൾക്കും മുണ്ടിനീരിനും അത്തിപ്പഴം മരുന്നായി ഉപയോഗിക്കുന്നു. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതൽ ആയതിനാൽ അത് വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. അതുപോലെ ശരീരവണ്ണം കുറയ്ക്കുന്നതിനായും ഈ പഴം ദിവസവും ശീലമാക്കുക.

കൂടാതെ കുട്ടികൾക്ക് ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ല ഒരു ഭക്ഷണമാണ് ഇത്. അത്തിയുടെ പോലെ ഇട്ട് തിളപ്പിച്ച വെള്ളം ശരീര ശുദ്ധിക്ക് വളരെ നല്ലതാണ്. അതുപോലെ തന്നെ ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും അതുവഴി ശോധന വളരെ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. മൂലക്കുരു രോഗത്തിനും അതുമൂലം ഉണ്ടാകുന്ന എരിച്ചലിനും എല്ലാം അത്തിപ്പഴം വളരെ നല്ല പരിഹാരമാണ്. അത്തപ്പഴത്തിന്റെ കൂടുതൽ ഔഷധഗുണങ്ങളെപ്പറ്റി അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *