ഈ ശീലങ്ങൾ ഒഴിവാക്കി നോക്കൂ അസിഡിറ്റി കൊണ്ട് ഇനി ബുദ്ധിമുട്ടേണ്ട..

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ആമാശയം അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരു സാധാരണ രോഗാവസ്ഥയാണിത്. ഇത് ഭക്ഷണം തിരികെ പൈപ്പിലേക്ക് ഒഴുകുന്നതിന് കാരണമായി തീരുന്നു അതുമൂലം നെഞ്ചിന്റെ താഴത്തെ ഭാഗത്ത് വേദനയോ കത്തലോ അനുഭവപ്പെടാം. തെറ്റായ ഭക്ഷണ രീതികളും അനാരോഗ്യകരമായ ജീവിതശൈലിയും ആണ്.

വ്യക്തികളിൽ അസിഡിറ്റിക്ക് കാരണമാകുന്നത്. മാനസിക സമ്മർദ്ദം, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ക്രമരഹിതമായ ഭക്ഷണരീതി, എരിവും എണ്ണമയവും ഉള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഭക്ഷണം കഴിച്ച് ഉടൻ തന്നെയുള്ള ഉറക്കം, അമിതമായ മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, കാർബണേറ്റ് പാനീയങ്ങൾ ചായ കാപ്പി എന്നിവ കഴിക്കുക.

തുടങ്ങിയവയെല്ലാം തന്നെ അസിഡിറ്റിയുടെ പ്രധാന കാരണങ്ങളാണ്. ഇത് ഉണ്ടാകുമ്പോൾ ശരീരത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളും ഉണ്ട്. ഓരോ വ്യക്തിയുടെയും ഭക്ഷണരീതിയെ അടിസ്ഥാനമാക്കി ഞങ്ങൾക്ക് മാറ്റം ഉണ്ടാവാം. ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നതിലൂടെ ഒരു പരിധിവരെ അസിഡിറ്റി വരാതെ തടയാൻ സാധിക്കും. നെഞ്ചിരിച്ചിൽ, ശ്വാസ തടസ്സം, വിശപ്പില്ലായ്മ, ഛർദി, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്.

വയറിൻറെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന വേദന , മലബന്ധം, ദഹനക്കേട്, വയറ്റിലെ അൾസർ, പുളിച്ചുതികട്ടൽ തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാവാം. രോഗലക്ഷണങ്ങൾ വഷളാകുന്നതിനു മുൻപ് തന്നെ അസിഡിറ്റിക്ക് ചികിത്സ തേടുക അല്ലെങ്കിൽ ഇത് പല സങ്കീർണ പ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. ആമാശയത്തിലെ അൾസർ, ക്യാൻസർ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.