ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ അടുക്കളയിൽ നിന്ന് എടുത്തു ഉപയോഗിക്കുന്നതാണ്. ചിലപ്പോൾ ഞാൻ നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം. ഇത് പല അസുഖങ്ങൾക്കുള്ള ഒരു മരുന്നാണ്. തിളപ്പിച്ച് കുടിക്കുന്നത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് എല്ലാം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ്.
അയമോദകം വാട്ടിയെടുത്ത് തൈമോൺ എന്ന ഒരു തൈലം ഉൽപാദിപ്പിക്കുന്നു. അയമോദകം കോളറ രോഗത്തെ ചെറുത്തു നിൽക്കുന്നതിനുള്ള വളരെ നല്ല മരുന്നാണ്. പുഴുക്കടി ചൊറി ചുണങ്ങ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് പറ്റിയ ഒന്നാന്തരം മരുന്നാണ് അയമോദകം. ഇത് മഞ്ഞൾ ചേർത്ത് പുരട്ടുന്നത് ചർമ്മരോഗം തടയാൻ സഹായിക്കുന്നു. വയറുവേദന, വായു ക്ഷോഭം, പുഴുക്കടി, കോളറ, അതിസാരം തുടങ്ങിയ രോഗങ്ങളിൽ അയമോതകം മരുന്നായി ധാരാള ഉപയോഗിച്ചുവരുന്നു.
അയമോദകത്തിൽ നിന്നും വാട്ടിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശിനിയുടെ ശക്തിയുണ്ട്. ബോധക്ഷയം, ചെന്നികുത്ത്, എന്നിവയ്ക്ക് അയമോദകം കിഴികെട്ടി ഇടയ്ക്കിടെ മണപ്പിക്കാൻ കൊടുക്കുന്നത് നല്ലതാണ്. അതുപോലെ കഫം പോകാത്തവർക്ക് അയമോദകവും വെണ്ണയും ചേർത്ത് കഴിക്കാൻ കൊടുക്കുക.അതുപോലെ മദ്യപാനം നിർത്താൻ അയമോദകവും തൈരും ചേർത്ത് കഴിക്കാൻ കൊടുക്കുക.
ഇത് മദ്യപാനത്തിന്റെ ആസക്തി ഇല്ലാതാക്കുന്നു. അതുപോലെ ശ്വാസംമുട്ടലി ഇല്ലാതാക്കാൻ അയമോദകം ചെറിയ ചൂടോടെ കിളി കെട്ടി നെഞ്ചിൽ അമർത്തി ചൂട് കൊള്ളിക്കുക. അതുപോലെ തന്നെ വിഷ ജന്തുക്കൾ കഴിക്കുന്ന സ്ഥലത്ത് അയമോദകത്തിന്റെ ഇല അരച്ചു പുരട്ടുകയാണെങ്കിൽ അത് വളരെ ഉപകാരപ്പെടും. അപ്പോൾ ഏറെ ഗുണങ്ങളാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.