അയ്യപ്പസ്വാമിക്ക് വളരെ പ്രിയപ്പെട്ട വഴിപാട്. സ്ത്രീകൾ അമ്മമാർ ഈ വഴിപാട് ചെയ്താൽ അയ്യപ്പസ്വാമി അനുഗ്രഹിച്ചിരിക്കും.

സ്ത്രീകൾ അയ്യപ്പസ്വാമിക്ക് ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയാം പത്രികൾക്ക് ഏതൊക്കെ പ്രായത്തിലാണ് അയ്യപ്പസ്വാമിയെ കാണാൻ മല ചവിട്ടാൻ പറ്റുക എന്നുള്ളത്. സ്ത്രീകൾ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ ആ വീടിന് സർവൈശ്വര്യം ആയിരിക്കും ഫലം ഉണ്ടാകാൻ പോകുന്നത്.

ഈ വഴിപാട് ചെയ്യേണ്ടത് ശനിയാഴ്ച ദിവസമാണ്. ദിവസം എല്ലാവിധത്തിലുള്ള ശുദ്ധിയോടെയും വേണം ചെയ്യുവാൻ. കഴിയുമെങ്കിൽ രാവിലെ തന്നെ ക്ഷേത്രദർശനം നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അയ്യപ്പൻ സ്വാമിയുടെ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ അല്ലാത്ത ക്ഷേത്രങ്ങളിലോ പോകാവുന്നതാണ്.

അവിടെ നമ്മൾ പോയി ചെയ്യേണ്ട വഴിപാട് എന്ന് പറഞ്ഞാൽ സഹസ്രനാമ പുഷ്പാഞ്ജലി യാണ് ചെയ്യേണ്ടത്. ഇതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതുപോലെ തന്നെ ഭഗവാനെ എള്ള് പായസം കൂടി കഴിപ്പിക്കുക. ഈ രണ്ടു വഴിപാടുകളും വീട്ടിലെ ഗൃഹനാഥയുടെ പേരിൽ തന്നെ കഴിപ്പിക്കുക.

ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക. നിങ്ങൾ പറഞ്ഞ എന്ത് ആഗ്രഹമാണെങ്കിലും ഉടനെ തന്നെ നടക്കുന്നതായിരിക്കും. ഭഗവാന്റെ പൂർണ അനുഗ്രഹം നമ്മളിൽ എല്ലായിപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ കുട്ടികളെയും കൊണ്ടുപോകുന്നതും പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ വളരെ നല്ലതാണ് വീട്ടിൽ എപ്പോഴും ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാകുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *