ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി നിർബന്ധമായും വീട്ടിൽ വേണം. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകല്ലേ. | Health Benefits Of Ayyappana

Health Benefits Of Ayyappana : എല്ലാ വീടുകളിലും നിർബന്ധമായും വളർത്തേണ്ട ഒരു ചെടിയാണ് നാഗ വെറ്റില. അയ്യപ്പന, അയ്യപ്പാന എന്നിങ്ങനെ പേരുകളിലും ഈ ചെടി ധാരാളം അറിയപ്പെടുന്നുണ്ട്. ശരീരത്തിന് പെട്ടെന്ന് ക്ഷീണം തോന്നുന്ന സന്ദർഭങ്ങളിൽ ഈ ചെടിയുടെ രണ്ടില വായിലിട്ട് ചവച്ചാൽ മതി വളരെ പെട്ടെന്ന് ഉന്മേഷം ലഭിക്കും. നെഞ്ചരിച്ചൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഇതിന്റെ രണ്ടില വായിലിട്ട് ചവച്ചാൽ മതി.

അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് ഉണങ്ങി കിട്ടുന്നതിന് ഇതിന്റെ ഇലകൾ പിഴിഞ്ഞെടുത്ത നീര് ഒഴിച്ചാൽ മതി. പൈൽസ് രോഗത്തിനുള്ള ഒരു പാർശ്വഫലങ്ങൾ ഇല്ലാത്ത ഔഷധ ചെടിയാണിത്. ചിലന്തി, തേൾ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതിന്റെ നീര് തേച്ചാൽ വലിയ പരിഹാരമാണ്. അതുപോലെ കൊതുക് കടിച്ചാൽ ഉണ്ടാകുന്ന തിണർപ്പുകൾ ഇല്ലാതാക്കാനും ഇതിന്റെ നീര് ധാരാളമാണ്.

ശരീരത്തിന് പുറത്തുള്ള മുറിവുകൾ മാത്രമല്ല ശരീരത്തിനകത്തുള്ള മുറിവുകൾ ഉണക്കുന്നതിനും ഈ ചെടി വളരെ ഉപകാരമാണ്. സോറിയാസിസ് പോലെയുള്ള ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ ഇതിന്റെ 7 ഇലകളും രണ്ട് ചുവന്നുള്ളിയും ചേർത്ത് അരച്ച് രാവിലെ ഭക്ഷണത്തിന്റെ ഒരു മണിക്കൂർ മുൻപായും രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുകയാണെങ്കിൽ ഈ അസുഖത്തെ ഇല്ലാതാക്കാം.

എന്നാൽ ഇത് കഴിക്കുന്ന ഒരു മുൻപായി ഡോക്ടറുടെ പ്രത്യേക നിർദ്ദേശം എടുക്കേണ്ടതാണ്. കഠിനമായ തലവേദന അനുഭവിക്കുന്ന സന്ദർഭങ്ങളിൽ ഇതിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതി. അതുപോലെ വായപ്പുണ്ണ് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഇതിന്റെ രണ്ടിലകൾ വായിലിട്ട് നല്ലതുപോലെ ചവച്ച് കഴിക്കുക. ദിവസവും ചെയ്യുകയാണെങ്കിൽ വായ്പുണ്ണിനെ ഇല്ലാതാക്കാം. ഈ ചെടിയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *