കൂളിംഗ് ഗ്ലാസ് വെച്ച് അമ്മയ്ക്ക് പിന്നിലിരുന്ന് പോസ് ചെയുന്ന നില ബേബി..!! | Nila Baby Is Posting The Cooling Glass Behind Her Mother.

Nila Baby Is Posting The Cooling Glass Behind Her Mother : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് പേർളി മാണി ശ്രീനിഷ് എന്നിവരുടെത്. മകളായ നില മോളെയും മലയാളികൾക്ക് ഏറെ പരിചിതയാണ്. നിരവധി പേരാണ് പേളിയുടെയും മകൾ നിലയുടെയും വീഡിയോകൾ ആസ്വദിക്കാൻ സോഷ്യൽ മീഡിയകളിൽ വരുന്നത്. നിലയുടെ കുസൃതികളും കളിചിരികളും കുറുമ്പുകളും അപ്പപ്പോൾ തന്നെ പേർളി തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ ഇരുവരുടെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത്. പേളിയും മകൾ നിലയും ഒരു പോലത്തെ നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഇരുവരും കൂളിംഗ് ഗ്ലാസ് കൂടി വെച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചിൽ മോഡ് വിത്ത്‌ നില എന്ന ക്യാപ്ഷനോടു കൂടിയുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

നിരവധി പേരാണ് നിലയുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവർ പങ്കുവെക്കുന്ന വീഡിയോ സെക്കന്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് പേളിയും ഭർത്താവ് ശ്രീനിഷും.അതിലൂടെ ഇരുവരും പ്രണയത്തിൽ ആവുകയും വിവാഹത്തിലൂടെ ഒന്നിക്കുകയും ചെയ്തു.

നിരവധി പേരാണ് താരങ്ങളുടെ വിവാഹം ആഘോഷമാക്കിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. തങ്ങളുടെ യു ട്യൂബ് ചാനലിലൂടെ ആണ് ഇരുവരും വിശേഷങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച നിലയുടെ രസകരമായ ചിത്രങ്ങൾ ആരാധകരെ ഒരുപാട് സന്തോഷിപ്പിച്ചു. പേർളി മാണി ഷോ എന്ന പരിപാടിയിലൂടെ നിരവധി താരങ്ങളെ അഭിമുഖം നടത്തുകയാണ് താരം ചെയുന്നത്. നിരവധി പേർ ആണ് താരത്തിൻെറ ഈ ഷോ കണ്ട് ആസ്വദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *