Back Pain Remove Malayalam Health : ഇന്നത്തെ കാലത്ത് പ്രായമുള്ളവർ ആണെങ്കിലും അധികം പ്രായമില്ലാത്തവരാണെങ്കിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് നടുവേദന പല ആളുകൾക്കും ജോലിയുടെ ഭാഗമായിട്ടായിരിക്കും ഇത്തരം നടുവേദനകൾ വരുന്നത് എന്നാൽ അതിനെ കാര്യമായ രീതിയിൽ നമ്മൾ ചികിത്സിച്ചിട്ടില്ല എങ്കിൽ പിന്നീട് ഉണ്ടാകുന്ന ഫലം വളരെ കഠിനം ഉള്ളതായിരിക്കും. അതുകൊണ്ടുതന്നെ ആദ്യത്തെ വേദനകളിൽ തന്നെ കൃത്യമായ ചികിത്സ നടത്തി അതിനെ പൂർണ്ണമായും മാറ്റുക.
എന്നാൽ കഠിനാധ്വാനം മൂലം മാത്രമല്ല പല അവയവങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നത് മൂലവും നടുവേദന ഉണ്ടാകും. ഒരു ഡോക്ടറെ നമ്മൾ സമീപിക്കുമ്പോൾ ആദ്യം അവർ ഡിസ്കിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത് അതിനു ശേഷം പിന്നീട് അമരവിവരങ്ങളിലേക്ക് കടക്കും വേണമെങ്കിൽ സർജറി പോലെയുള്ള കാര്യങ്ങൾ ചെയ്തു .
നടുവേദനയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കും ആദ്യകാലങ്ങളിൽ എല്ലാം തുറന്നു സർജറി ആയിരുന്നുവെങ്കിൽ ഇന്നത്തെ കാലത്ത് അത് കീഹോൾ സർജറി ആയി മാറിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് സ്റ്റിച്ച് പോലും ഇല്ലാതെ ഒരു സെന്റീമീറ്ററിൽ താഴെ മുറിവ് വരുന്ന രീതിയിലുള്ള സർജറികൾ ഇന്ന് ഡോക്ടർമാർ ചെയ്യുന്നുണ്ട്. ഇത് നട്ടെല്ലിന് അതിന് ചുറ്റുമുള്ള മസിലുകളെയോ ഒന്നും തന്നെ ബാധിക്കാത്ത രീതിയിൽ വളരെ അഡ്വാൻസ് ആയിട്ടുള്ള ചികിത്സാരീതിയാണ്.
ഇതിനെ അനസ്തേഷ്യ ചെയ്യേണ്ട ആവശ്യമില്ല. അതുപോലെ രക്തസ്രാവം വളരെ കുറവായിരിക്കും. അതുപോലെ തന്നെ 24 മണിക്കൂറിനുള്ളിൽ രോഗിക്ക് ആശുപത്രിയിൽ നിന്ന് പോകുകയും ചെയ്യാം. ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം വളരെ സുരക്ഷിതമായി തന്നെ നമുക്ക് കാര്യങ്ങൾ ചെയ്യുവാനും ഇത്തരം പുതിയ ചികിത്സാരീതിയിലൂടെ സാധ്യമാകുന്നതാണ്. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.