Back Pain Remove Tips : നടുവേദന പൊതുവായ എല്ലാവർക്കും വരുന്ന ഒരു പ്രശ്നമാണ്. കൂടുതലും ഡിസ്കിന് സംഭവിക്കുന്ന പ്രശ്നങ്ങൾ മൂലമാണ് നടുവേദന സംഭവിക്കാറുള്ളത്. ചില ആളുകൾക്ക് നടുവേദന മാത്രമേ ഉണ്ടാകൂ എന്നാൽ അല്പം കൂടുതലാണെങ്കിൽ അത് കാലിലേക്കും ഇറങ്ങി വരും. അതിലും കൂടുതൽ ആയിട്ടുള്ള വേദനയാണെങ്കിൽ കാലിലെ തരിപ്പ് വരെ സംഭവിക്കാം.
നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്നവർക്കും ഭാരമുയർത്തി എടുക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്കും ഇത്തരത്തിൽ ഡിസ്ക് പുറത്തേക്ക് തള്ളിവന്ന ഞരമ്പിലേക്ക് തടസ്സമുണ്ടായി ആ ഭാഗത്ത് കാലുവേദനയും നടുവേദനയും എല്ലാം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ തന്നെ ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു പോകുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതുപോലെ സംഭവിക്കാം. കൂടുതലായിട്ടും നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള രണ്ട് ഡിസ്കിൽ ആണ് പ്രധാനമായും ഈ വേദന കണ്ടു വരാറുണ്ട്.
ഇങ്ങനെയുള്ള ആളുകൾക്ക് ആ കാലിന്റെ മസിലുകളിലേക്കും അതുപോലെ കാലിന്റെ ബാക്ക് മസിലുകളിൽ ചിലർക്ക് കാലിന്റെ സൈഡ് മസിലുകളിലൊക്കെയായി പലതരത്തിലായിരിക്കും വേദനകൾ അനുഭവപ്പെടുന്നത്. മാത്രമല്ല ചിലർക്ക് കാലിന്റെ പാദത്തിന്റെ അടിഭാഗത്ത് കാലിന്റെ ബാക്കിലുള്ള മസിലിൽ തുടങ്ങി ഓരോ പ്രത്യേക ഭാഗങ്ങളിലായി വേദന വരികയും ഉണ്ടാകാം.
ഉള്ളവർ കൂടുതൽ അഗ്നീഷും അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക വിറ്റാമിൻ ഡി ക്ക് ശരീരത്തിൽ കൂടുതൽ പ്രാധാന്യം നൽകുക. ഇതുപോലെ പ്രശ്നമുള്ളവർ രാവിലെ ഒരു 45 മിനിറ്റ് എങ്കിലും വെയിൽ കൊള്ളേണ്ടതാണ്. അതുപോലെ നിന്ന് വർക്ക് ചെയ്യുന്നവർ ആണെങ്കിൽ ബെൽറ്റ് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത്തരം മാർഗ്ഗങ്ങളിലൂടെ വേദന വരുന്നത് നമുക്ക് ഒഴിവാക്കാൻ സാധിക്കും.