ഇന്ന് പല ആളുകളിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് നടുവേദന. നടുവിന്റെ മുകൾഭാഗത്തെ വേദനയുടെ കാരണം തെറ്റായ ശരീരഭാവമാണ്. സാധാരണയായി ഒരു ശരിയായ ശരീര ഭാവത്തിൽ ചെവി തോളുകൾ ഉടുപ്പുകൾ എന്നിവ നേർ രേഖയിൽ ഉണ്ടാവണം. എന്നാൽ മിക്ക ആളുകളും തല മുന്നോട്ടു ചരിച്ചാണ് ഇരിക്കാറ് ഇതുമൂലം കഴുത്തും നടുവിന്റെ മുകൾ ഭാഗവും തല ശരിയായി പിടിക്കാൻ അധികശ്രമം നടത്തേണ്ടത് ഉണ്ട്.
ഇതുമൂലം നടുവേദന ഉണ്ടാവും പിന്നീട് ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലേക്കും വേദന മാറുന്നു. ചില ആളുകളിൽ പോഷക ആഹാരത്തിന്റെ കുറവുകൾ, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവ കൂടെയുണ്ടെങ്കിൽ നടുവേദന ഉണ്ടാവാനുള്ള സാധ്യത വർദ്ധിക്കുന്നു. നടുവേദനയെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരിയായ ശരീരഭാവം കൊണ്ടുവരിക എന്നത്.
നല്ല ശരീരഭാവത്തിന്റെ സ്വാഭാവിക നിയന്ത്രണം ലഭിക്കാൻ ഏകദേശം മൂന്ന് ആഴ്ച ത്തോളം ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്. സ്ത്രീകളിൽ ആണെങ്കിൽ നടുവേദന പ്രധാനമായും അമിത ജോലി മൂലമാണ് വരുന്നത് അതുകൊണ്ടുതന്നെ ജോലിക്കിടയിൽ പതിവായി കൃത്യമായി ഇടവേളകൾ എടുക്കേണ്ടതുണ്ട്. ദിവസവും എട്ടു മുതൽ 10 മണിക്കൂർ വരെ കമ്പ്യൂട്ടറിനു മുൻപിൽ ഇരിക്കുന്നവർക്ക് നടുവേദന വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ്.
ചെറിയ ഇടവേളകളുടെ സമയത്ത് കഴുത്തിലും തോളിലും പുറകിലും കേന്ദ്രീകരിക്കാവുന്ന ചെറിയ ചില വ്യായാമങ്ങൾ ചെയ്യണം. നിർജലീകരണം പേശികൾ വലിഞ്ഞു മുറുകുന്നതിനും കഴുത്തും പുറഭാഗവും ഇറക്കിയതായി അനുഭവപ്പെടുന്നതിനും കാരണമാകുന്നു അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. രാത്രി നല്ല ഉറക്കം ലഭിക്കുന്നതും നടുവേദന കുറയ്ക്കാൻ സഹായകമാകും. ദിവസങ്ങൾക്കുള്ളിൽ നടുവേദന പൂർണമായും മാറ്റാൻ ഒരു കിടിലൻ തെറാപ്പി ഡോക്ടർ പറയുന്നു, വീഡിയോ കാണുക.