Kitchen Sink Cleaning Tips : അടുക്കളയിൽ ഒരു ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ഒരു ഈർക്കളും കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു ടിപ്പ് നിങ്ങൾ ആരും തന്നെ ചെയ്തിട്ടുണ്ടാവില്ല. കാരണം കൂടുതൽ ആളുകളും ബേക്കിംഗ് സോഡയുമാണ് ഉപയോഗിക്കാറുള്ളത് എന്നാൽ ബ്ലീച്ചിംഗ് പൗഡർ ഉണ്ടെങ്കിൽ അടുക്കളയിലെ വലിയൊരു പ്രശ്നം നമുക്ക് ഇല്ലാതാക്കാം.
എന്താണെന്ന് വെച്ചാൽ സാധാരണ നമ്മൾ കിച്ചൻ സിംഗിന്റെ പുറത്തുള്ള എല്ലാ എണ്ണ മെഴുക്കുപാടുകളും നമ്മൾ കളയാറുണ്ട്. പക്ഷേ പൈപ്പിന്റെ ഉള്ളിലെ മെഴുക്ക് നമ്മൾ എപ്പോഴെങ്കിലും ശ്രദ്ധിക്കാറുണ്ടോ. നേരിട്ട് നമുക്ക് ഒരിക്കലും അത് കഴുകാൻ സാധിക്കില്ല. എന്നാൽ എന്തെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടാകാൻ അതു മാത്രം മതി. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ഇത് വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്പ് ആയിരിക്കും.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ബ്ലീച്ചിങ് പൗഡർ കുറച്ച് കിച്ചൻ സിംഗിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനെല്ലാം മുൻപ് തന്നെ നിങ്ങൾ കയ്യിൽ ഒരു ഗ്ലൗസ് ഇടേണ്ടത് വളരെ നിർബന്ധമാണ്. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക.
അതോടൊപ്പം തന്നെ ഈർക്കിൽ ഉപയോഗിച്ചുകൊണ്ട് കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്തെല്ലാം തന്നെ കുത്തിക്കൊടുക്കുക എന്തെങ്കിലും ബ്ലോഗുകൾ ഉണ്ടെങ്കിൽ അതെല്ലാം പോകുന്നതായിരിക്കും. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പുറത്തെ എണ്ണമഴക്കു മാത്രമല്ല അകത്തെ എണ്ണ മെഴുക്കും പോകുന്നതായിരിക്കും. ഇതുപോലെ എല്ലാ വീട്ടമ്മമാരും ഒരു പ്രാവശ്യമെങ്കിലും വൃത്തിയാക്കി എടുക്കു.