വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങളും മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു കേക്ക് പരിചയപ്പെടാം. ഇതുപോലെ ഒരു കേക്ക് കുട്ടികൾക്കും പോലും തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് നാല് ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും ഇളക്കി കൊടുക്കുക. തുടർന്ന് ഒരു കപ്പ് മൈദ പൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് ഇളക്കി മാവിലേക്ക് കുറേശ്ശെ ചേർത്തിളക്കിയെടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ കൊക്കോ പൗഡർ ചേർക്കുക. ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് പശുവിൻപാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരുപാട് ലൂസ് അല്ലാതെ കേക്കിന്റെ മാവ് തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ ഓയിൽ ഒഴിക്കുക. അതിനുശേഷം മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർക്കുക. അതിനുശേഷം പഞ്ചസാര അലിയിച്ച് എടുക്കുക. അതിനുശേഷം ഏതു പഴമാണ് എടുക്കുന്നത് അത് രണ്ടായി മുറിച്ച് പാനിലേക്ക് വയ്ക്കുക.
അതിനു മുകളിലായി തയ്യാറാക്കി വെച്ച കേക്കിന്റെ മിക്സ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം മീഡിയം തീയിൽ വെച്ച് മൂടി വയ്ക്കുക. ഒരു 20 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കമഴ്ത്തി പകർത്തുക. വളരെ രുചികരവും എളുപ്പമുണ്ടാക്കാൻ പറ്റുന്നതുമായ ഈ കേക്ക് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.