വെറും പഴത്തൊലി കൊണ്ട് ഇതൊക്കെ ഉണ്ടാക്കാൻ സാധിക്കുമോ.. ഇത് കണ്ടാൽ ഇനി ആരും പഴത്തൊലി വലിച്ചെറിയില്ല. | Making Of Banana Peel Honey

Making Of Banana Peel Honey : വെറുതെ കളയുന്ന പഴത്തൊലി ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ തേൻ ഉണ്ടാക്കിയെടുക്കാം. പണ്ടുകാലങ്ങളിൽ ഉള്ളവർ എല്ലാം ഇതുപോലെ തേൻ ഉണ്ടാക്കി വക്കുന്നത് പതിവായിരുന്നു. ഇത് എങ്ങനെയാണ് തേൻ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്നോ നാലോ പഴത്തൊലി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.

ശേഷം നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച് വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ പഴത്തിന്റെ തൊലി വെള്ളത്തിൽ നിന്ന് മാറ്റി വയ്ക്കുക. ശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പനങ്കൽകണ്ടം ആണ്. ഓരോരുത്തരുടെയും മധുരത്തിന്റെ അളവനുസരിച്ച് പനംകൽക്കണ്ടം ചേർത്ത് കൊടുക്കാവുന്നതാണ്.

ശേഷം നല്ലതുപോലെ അലിയിച്ചെടുക്കുക. വെറും 10 മിനിറ്റ് കൊണ്ട് തന്നെ അലിഞ്ഞു വരുന്നതാണ്. ശേഷം തേനിന്റെ പരുവത്തിലുള്ള പാനി തയ്യാറാകുമ്പോൾ ഇറക്കി വയ്ക്കുക. പണ്ടുകാലങ്ങളിലുള്ളവരെല്ലാം ഇതുപോലെ തൊലി ഉപയോഗിച്ചുള്ള തേൻ ധാരാളമായി ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിരവധി ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണം കൂടിയാണ്.

പണ്ടുകാലങ്ങളിൽ ഉള്ളവർ സമാ ജലദോഷം എന്നെ അസുഖങ്ങൾ ഉണ്ടാകുമ്പോൾ ഇതിൽ നിന്നും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തേനൊരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് അര സ്പൂൺ കുരുമുളകും ചേർത്ത് ഇളക്കി മൂന്നരവും കഴിക്കാറുണ്ട്. ഇത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. ഇനി ആരും തന്നെ പഴത്തിന്റെ തൊലി വെറുതെ കളയാതെ ഇതുപോലെ തയ്യാറാക്കി വെക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *