പഴം ഏതായാലും പലഹാരം ഇതൊന്നു മതി. ഇതുപോലെ പൊരിച്ചെടുത്താൽ നിർത്താതെ കഴിച്ചുകൊണ്ടിരിക്കും. | Sweet Banana Snack Recipe

Sweet Banana Snack Recipe  :  പഴം ഉണ്ടെങ്കിൽ എല്ലാവരെയും ഞെട്ടിക്കാൻ പാകത്തിന് ഒരു പലഹാരം തയ്യാറാക്കിയാലോ. ഇതുപോലെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഏതെങ്കിലും പഴം എടുക്കുക നേന്ത്രപ്പഴം ആണെങ്കിൽ വളരെ അനുയോജ്യം ശേഷം നീളത്തിൽ ചതുരാകൃതിയിൽ കട്ട് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് മൈദ എടുക്കുക അതിലേക്ക് കാൽ കപ്പ് കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ കാൽ ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക.

ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ മയത്തിൽ കുഴച്ചെടുക്കുക. അടുത്തായി ഒരു രണ്ട് ടീസ്പൂൺ മൈദ എടുക്കുക അതിലേക്ക് ആവശ്യത്തിന് ഓയിൽ ചേർത്ത് ഒരു മാവ് പോലെ തയ്യാറാക്കുക. വിശേഷം തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് മൈദ പൊടിയിൽ മുക്കി വളരെ കനം കുറഞ്ഞ പരത്തി എടുക്കുക. ശേഷം മൈദയുടെ പേസ്റ്റ് അതിനുമുകളിലായി തേച്ചു പിടിപ്പിക്കുക ശേഷം മറ്റൊരു ഉരുള കൂടി പരത്തിയെടുത്തതിനുശേഷം അതിനു മുകളിലായി വയ്ക്കുക.

അതിനുശേഷം രണ്ടും ചേർത്ത് വളരെ കനം കുറഞ്ഞ പരത്തിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി ചുട്ടെടുക്കുക. അടുത്തതായി രണ്ട് ടീസ്പൂൺ മൈദ ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറിയ കട്ടിക്ക് മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഓരോ പഴത്തിന്റെ കഷ്ണം എടുത്ത് തയ്യാറാക്കിയ റോളിൽ റോൾ ചെയ്തു  അതിനരികത്തായി മൈദയുടെ തേച്ച ശേഷം ഒട്ടിച്ചു കൊടുക്കുക. എല്ലാതും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക.

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറം  ആകുമ്പോൾ കോരി മാറ്റാം. ദേഷ്യം മറ്റൊരു പാനിൽ അര കപ്പ് പഞ്ചസാര രണ്ട് ടീസ്പൂൺ വെള്ളം ചേർത്ത് അലിയിച്ചെടുക്കുക. ചെറുതായി നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ നീ ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് തയ്യാറാക്കി വെച്ച റോളും ഇട്ടുകൊടുത്ത് പൊതിഞ്ഞെടുക്കുക. ശേഷം മാറ്റി വയ്ക്കുക. ശേഷം കഴിക്കാം. Credit : Fathimas curry world

Leave a Reply

Your email address will not be published. Required fields are marked *