Batter Mixing Tip : രാവിലെ ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റ് അപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ലല്ലോ എന്നാൽ അപ്പം വളരെ സോഫ്റ്റ് ആയി കിട്ടണമെങ്കിൽ അതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അവരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൃത്യമായ രീതിയിൽ നമ്മൾ മാവ് തയ്യാറാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് അപ്പോൾ തന്നെ നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്. അതിനായി അപ്പത്തിന് പച്ചരി ആദ്യം തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ വെള്ളത്തിൽ കുതിർത്ത് വയ്ക്കേണ്ടതാണ്.
അതിനുശേഷം ആയി നന്നായി കുതിർന്നു വന്നതിനുശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. രണ്ടാമതായി അരയ്ക്കാൻ എടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അതിലേക്ക് ഒരു സ്പൂൺ കുതിർത്തു വച്ചിരിക്കുന്ന ഉഴുന്നു ചേർത്തു കൊടുക്കുക. ഇതോടൊപ്പം കുറച്ച് ചോറ് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കുക ബാക്കി അരയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇത് അടച്ചു വയ്ക്കുക. കുറച്ചു സമയങ്ങൾക്ക് ശേഷം നോക്കുമ്പോൾ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാൻ സാധിക്കും.
സാധാരണ അപ്പത്തിന് മാവ് തയ്യാറാക്കുമ്പോൾ നമ്മൾ ഈസ്റ്റ് ചേർക്കാറുണ്ടല്ലോ എന്നാൽ പലർക്കും ഈസ്റ്റ് ചേർക്കുന്നത് ഗ്യാസ് പോലെയുള്ള പ്രശ്നങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ ഇതുപോലെ ചെയ്താൽ മതി മാത്രമല്ല മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വരികയും ചെയ്യും നല്ല സോഫ്റ്റ് അപ്പം കഴിക്കുകയും ചെയ്യാം. ഇനി അപ്പം ഉണ്ടാക്കുമ്പോൾ എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.