ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ!! നിങ്ങളിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

സാധാരണയായി ശരീരത്തിൽ രക്തത്തിന്റെ കുറവുണ്ടാകുമ്പോഴാണ് നമ്മൾ ബീറ്റ്റൂട്ട് കഴിക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഇതിന്റെ ആദ്യത്തെ ഗുണം എന്ന് പറയുന്നത് നേരത്തെ പറഞ്ഞതുപോലെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

വീട്ടിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ അത് വിളർച്ച ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് അത് പരിഹരിക്കുന്നതിന് വളരെ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് ആരോഗ്യപരമായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഡിമൽഷ്യ പോലുള്ള അസുഖങ്ങൾ ഒഴിവാക്കുന്നതിനും ദിവസവും ഈ ജ്യൂസ് കുടിക്കുക.

അതുപോലെ തന്നെ ബീറ്റ്റൂട്ട് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും ബീറ്റ് റൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ വളരെ നല്ലതാണ്. അതുപോലെ ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നു. അത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് വഴി വയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ ബീറ്റ് റൂട്ട് ശീലമാക്കുക.

ദഹനം മെച്ചപ്പെടുത്തുന്നു ബീറ്റ് റൂട്ടിൽ നിരവധി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മെച്ചപ്പെട്ട ദഹനം ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു മലബന്ധ പ്രശ്നങ്ങളെ ഒഴിവാക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ് റൂട്ട്. ബീറ്റ് റൂട്ട് പച്ചയ്ക്കും ജ്യൂസ് രൂപത്തിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുന്നു. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *