നയക്കുട്ടിക്കൊപ്പം രസകരമായ നിമിഷങ്ങളുമായ് പ്രിയതാരം ജയസൂര്യ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികളുടെ പ്രിയങ്കരനായ ജയസൂര്യയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഒരുപാട് സിനിമകളിൽ അഭിനയിച്ച് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചെറിയ വേഷങ്ങൾ ചെയ്തു അഭിനയ ജീവിതം ആരംഭിച്ച നടൻ ജയസൂര്യ ഇന്ന് ഈ കാണുന്ന ഉയരങ്ങളിൽ എത്തിപ്പെടാൻ താരത്തിന് സാധിച്ചു. ജയസൂര്യ തന്റെ പരിശ്രമങ്ങൾ കൊണ്ടും കഠിനപ്രയത്നങ്ങൾ കൊണ്ടുമാണ് മോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് താരത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒരു താര ജാടയും ഇല്ലാത്ത ഈ നടനെ ഏവരും വളരെയധികം സ്നേഹിക്കുന്നു എന്ന് നിസംശയം പറയാം. അതുകൊണ്ടു തന്നെ ഈ താരത്തിന്റെ ഏതൊരു ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് നടൻ ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ.

ജയസൂര്യ തന്റെ പെറ്റ് ആയ നായയോടൊപ്പം വളരെ രസകരമായ നിമിഷങ്ങൾ ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. അൺ കണ്ടീഷനിൽ ലവ് എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോട് കൂടി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു എന്നു പറയാം. ഈ ചിത്രത്തിന് താഴെ ധാരാളം പേരാണ് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ജയസൂര്യക്ക് 20 വർഷത്തെ അഭിനയ മികവിന് സകലകലാവല്ലഭനിൽ നിന്നും പുരസ്കാരം വാങ്ങിക്കാൻ സാധിച്ചത്. ഈ ചിത്രങ്ങളും സന്തോഷ വാർത്തയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ചതായിരുന്നു. ഓരോ സിനിമകൾ കഴിയും തോറും അഭിനയത്തെ വേറെ തലത്തിൽ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ഒരു നടനാണ് ജയസൂര്യ എന്നു പറയാം. അതുകൊണ്ടുതന്നെ ജയസൂര്യക്ക് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും വളരെ സന്തോഷത്തോടെയാണ് ആരാധകർക്ക് നോക്കിക്കാണുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *