നാട്ടുവൈദ്യത്തിൽ ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് പനിക്കൂർക്ക. പെട്ടെന്ന് ഉണ്ടാകുന്ന പനിക്കും ജലദോഷത്തിനും ഉള്ള ഒരു ഒറ്റമൂലിയാണ് ഇത്. കുട്ടികളിൽ പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം അസുഖങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് പനിക്കൂർക്ക. എന്നാൽ അത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ പനിക്കൂർക്കയ്ക്ക് ഉണ്ട്. ഇതിന്റെ ഇല ഞെക്കി പിഴിഞ്ഞ് എടുത്ത നേരെ ഇടവിട്ട നേരങ്ങളിൽ കൊടുക്കുകയാണെങ്കിൽ കുട്ടികളിൽ ഉണ്ടാകുന്ന പനി ശമിക്കും.
വയറിളക്കുന്നതിനെ ത്രിഫലയുടെ കൂടെ പനിക്കൂർക്കയുടെ ഇല ചേർത്ത് കഴിക്കുകയാണെങ്കിൽ കൃമി ശല്യത്തിനും കുറവുണ്ടാകും അതുപോലെ. ഗ്രഹിണി രോഗത്തിനും പനിക്കൂർക്കയുടെ ഇല ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കുക. ഉദരരോഗം, നീർക്കെട്ട് ജലദോഷം പനി എന്നിവക്കെല്ലാം ഏറെ ഫലപ്രദമാണ് പനിക്കൂർക്കയുടെ ഇല. ഇത് ഔഷധമായി മാത്രമല്ല പലഹാരമായും ഇപ്പോൾ കഴിക്കുന്നവർ ഉണ്ട്.
മോരുകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇല ചേർക്കുകയാണെങ്കിൽ രുചി കൂട്ടുക മാത്രമല്ല ദഹനത്തെയും വളരെയധികം സഹായിക്കുന്നു. ചുമയും നീർമയും ഇല്ലാതാക്കാൻ പനിക്കൂർക്കയുടെ ഇലയും കലക്കണ്ടവും ചേർത്ത് കഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. കുട്ടികളിൽ വായിൽ നിന്നും തുടർച്ചയായി ഉമിനീര് വരുന്ന അവസ്ഥയുണ്ടെങ്കിൽ പനിക്കൂർക്കയുടെ ഇലയും തൈരും ചേർത്ത് അരച്ച് ഇടയ്ക്കിടെ കൊടുക്കുക. പനിക്കൂർക്കയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് ആവി കൊള്ളുകയാണെങ്കിൽ തൊണ്ടവേദനയും ചുമയും ഇല്ലാതാക്കാം.
പ്രായമായ ഉണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാൻ പനിക്കൂർക്കയുടെ ഇലയുടെ നീര് വളരെ നല്ലതാണ്. പനിക്കൂർക്കയുടെ നേരിട്ട് തിളപ്പിച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷവും ചുമയും പനിയും എല്ലാം വരുന്നതിന് തടയാൻ സഹായിക്കും. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് പനിക്കൂർക്കയിൽ അടങ്ങിയിരിക്കുന്നത്. എല്ലാവരും തന്നെ വീട്ടിൽ പനികൂർക്ക നട്ടുപിടിപ്പിക്കുക. നല്ല ആരോഗ്യത്തോടെ ഇരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.