ദിവസവും ഏത്തപ്പഴം കഴിച്ചാൽ പിന്നെ വൈദ്യന്റെ ആവശ്യമില്ല. ശരീര വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് അത്യുത്തമം. | Health Of Pazham

മിക്കവാറും എല്ലാ വീടുകളിലും പ്രഭാത ഭക്ഷണത്തിന് ഒരു ഏത്തപ്പഴം കഴിക്കുക പതിവായിരിക്കും. പച്ചക്കായയെക്കാൾ പഴുത്തതിനാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. പഴത്തിന്റെ തൊലി കറുത്തു പോയെന്ന് കരുതി ആരും അത് കളയരുത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് അതിൽ അടങ്ങിയിരിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതിൽ ഏറ്റവും മികച്ച നിൽക്കുന്ന പഴമാണ് ഏത്തപ്പഴം ദിവസവും ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള രോഗങ്ങൾ വരുന്നത് കുറവായിരിക്കും.

ശരീര വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അധികം പാകമാകാത്ത ഇടത്തരം ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതായിരിക്കും. ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമടങ്ങിയിരിക്കുന്നു. അതുപോലെ ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ഏത്തപ്പഴം വളരെ നല്ലതാണ്. അതുപോലെ തന്നെ രക്തത്തിലേക്ക് ഇത് മെല്ലെ മാത്രമേ ഗ്ലൂക്കോസ് കടത്തിവിടുകയുള്ളൂ അതുകൊണ്ട് തന്നെ പെട്ടെന്ന് ഷുഗർ വർദ്ധിക്കാതെ ഇരിക്കുന്നു.

പുഴുങ്ങിയ പഴത്തിൽ നീ ചേർത്തു കൊടുക്കുന്നത് കുട്ടികൾക്ക് നല്ല ശോധനയ്ക്കും അതുപോലെ ശരീര വളർച്ചയ്ക്കും സഹായിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ പോലുള്ള രോഗങ്ങൾക്ക് ഇത് വളരെ നല്ല മരുന്നും കൂടിയാണ്. പുഴുങ്ങിയ പഴം വൈറ്റമിൻ എ വൈറ്റമിൻ ബി സിക്സ് എന്നിവയാൽ സമ്പന്നമാണ്. അതുപോലെ ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് എളുപ്പം ദഹനം നടക്കാനും ഇത് വളരെ നല്ലതായിരിക്കും. കുട്ടികൾക്ക് നൽകുമ്പോൾ പഴം പുഴുങ്ങി അതിനു നടുവിലുള്ള നാരു പോലുള്ള ഭാഗം കളഞ്ഞതിനുശേഷം മാത്രം കൊടുക്കുക.

ഇത് ദഹനത്തിന് വളരെ സഹായിക്കും. അതുപോലെ തന്നെ ഏത്തപ്പഴം കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ്. കൂടാതെ വിറ്റാമിനുകൾ ഇരുമ്പ് സത്ത് നാരിന്റെ അംശം പൊട്ടാസ്യം എന്നിവ അടങ്ങിയ ഒരു സമീകൃത ആഹാരം കൂടിയാണ്. ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് ഏത്തപ്പഴം വളരെ നല്ലതാണ് എന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ഥിരമായി ശരീര വേദന അനുഭവിക്കുന്നവർ രാത്രി കിടക്കുന്നതിനു മുൻപായി ഒരു ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *