വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളെ മുഴുവൻ കയ്യിലെടുത്ത താരമാണ് സിതാര കൃഷ്ണകുമാർ. ഏത് രീതിയിലുള്ള ഗാനങ്ങളും വളരെ മനോഹരമായി പാടുന്ന വ്യക്തിയാണ് സിത്താര. സോഷ്യൽ മീഡിയയിലും ടെലിവിഷൻ പരമ്പരകളിലും വളരെയധികം സജീവമായ താരം തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്ക് മുൻപിൽ പങ്കുവെക്കാറുണ്ട്. ഭർത്താവ് ഡോക്ടർ സജീഷിന്റെയും മകൾ സായുവിന്റെയും വിശേഷങ്ങളാണ് സിതാരാ പങ്കുവെക്കാറുള്ളത്.
സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരം ഇപ്പോൾ തന്നെ അനുജന്റെ പിറന്നാൾ ദിവസം ആശംസകളുമായി എത്തിയിരിക്കുകയാണ്. സെപ്റ്റംബർ മാസത്തിൽ ആയിരുന്നു സിത്താരയുടെ അനുജന്റെ വിവാഹം നടന്നത്. അതിനു പിന്നാലെയാണ് പിറന്നാൾ ആശംസകളുമായി സിതാര എത്തിയിരിക്കുന്നത്. സിത്താരയുടെ കസിൻ ബ്രദർ ആണ് വൈശാഖ്.
ഈയടുത്താണ് വൈശാഖ് വിവാഹിതനായത്. വൈശാഖിന്റെ വിവാഹത്തിന് എടുത്ത ദൃശ്യങ്ങളും ഇവരുടെ ഒരു പഴയ ചിത്രവും ചേർത്തുകൊണ്ടാണ് സിത്താര പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി സിതാരയുടെ പോസ്റ്റിനു താഴെ എത്തുന്നത്. എന്റെ ജീവന്റെ മൂന്ന് മെയിൻ കഷ്ണങ്ങളിൽ ഏറ്റവും ചെറിയവന്റെ പിറന്നാൾ.
വൈശാഗു ചേച്ചീടെ സ്വത്തെ ഉമ്മ… എന്ന അടിക്കുറിപ്പോടെയാണ് സിത്താര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സിതാര. സിതാരയുടെ ചിരി ആണ് ആരാധകർക്ക് ഏറെ ഇഷ്ടമുള്ളത്. റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും തിളങ്ങുന്ന വ്യക്തി ആണ് സിതാരാ കൃഷ്ണകുമാർ.