Blackheads can be completely removed : മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സെ വൈറ്റ് ചെയ്യുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ നോക്കാറുണ്ടല്ലോ പലരും പീൽ ഓഫ് മാസ്ക് ഉപയോഗിക്കാറുണ്ട്. കൂടുതൽ ആളുകളും ബ്യൂട്ടിപാർലറുകളിലും പോകാറുണ്ട് എന്നാൽ ഇനി അതുപോലെ ഒന്നും പൈസ ചെലവാക്കേണ്ട ആവശ്യമില്ല .വീട്ടിൽ തന്നെയുള്ള സാധനങ്ങളും ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ ചെയ്യാം. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.
ശേഷം ഒരു പകുതി ചെറുനാരങ്ങ അതിൽ മുക്കിയതിനു ശേഷം മൂക്കിന്റെ ഭാഗത്ത് നല്ലതുപോലെ തേച്ചുകൊടുക്കുക ചെറിയ രീതിയിൽ വേണം തേച്ചു കൊടുക്കുവാൻ 5 മിനിറ്റ് എങ്കിലും നിർത്താതെ സ്ക്രബ് ചെയ്യുക ശേഷം തുടച്ചു മാറ്റുക. അടുത്തതായി ഒരു മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് അര ടീസ്പൂൺ കടലമാവ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഇത് നിങ്ങൾ മൂക്കിന്റെ ഭാഗത്തെല്ലാം നല്ലതുപോലെ തേച്ച് പിടിപ്പിക്കുക നിങ്ങൾക്ക് വേണമെങ്കിൽ ഇത് മുഖത്ത് മുഴുവനായി തേച്ചുപിടിപ്പിക്കാവുന്നതാണ്. ഒരുപാട് ലൂസായി പോകരുത് കട്ടിയായി വേണം തയ്യാറാക്കുവാൻ അതിനുശേഷം നന്നായി ഉണങ്ങുന്നതിനു വേണ്ടി കുറച്ച് സമയം വെയിറ്റ് ചെയ്യുക നന്നായി ഉണങ്ങി കഴിയുമ്പോൾ അത് പറിച്ചു മാറ്റുക.
അതിനുശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. ശേഷം തണുത്ത തൈര് എടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ച് സമയം അതുപോലെ വെച്ച കഴുകി കളയാവുന്നതാണ്. ഇത്രയും കാര്യങ്ങൾ കൃത്യമായി നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ ബ്ലാക്ക് വൈറ്റ് നിങ്ങൾക്ക് നീക്കം ചെയ്യാൻ സാധിക്കും. ഒട്ടും തന്നെ പൈസ ചെലവാക്കേണ്ട ആവശ്യവും വരികയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.