ദേവാതിദേവൻ ആണ് സാക്ഷാൽ പരമശിവൻ. നിഷ്കളങ്കനായ ദേവൻ കൂടിയാണ് സാക്ഷാൽ പരമശിവൻ. തൻറെ ഭക്തരുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും. ശിവക്ഷേത്ര ദർശനം മറ്റു ക്ഷേത്രദർശനങ്ങളെക്കാളും വളരെ വ്യത്യസ്തമാകുന്നു. ശിവക്ഷേത്ര ദർശനത്തിലൂടെ ലഭിക്കുന്ന ചില സൂചനകൾ ഉണ്ട് ആ സൂചനകൾ മനസ്സിലാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവിന് കാരണമാകും.
അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പരാമർശിക്കുന്നത്. ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ അവിടെനിന്നും പ്രസാദം ലഭിക്കും അങ്ങനെ ലഭിക്കുന്ന പ്രസാദത്തിൽ നീല ശങ്കുപുഷ്പം ഉണ്ടോ എന്ന് നോക്കുക. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമാകുന്നു. ഭഗവാൻറെ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്നതിൻറെ വ്യക്തമായ സൂചനയാണിത്.
ദുരിതങ്ങൾ ജീവിതത്തിൽ നിന്ന് അകന്ന് ഭാഗ്യം ജീവിതത്തിലേക്ക് കടന്നു വരുന്നു എന്നും ഇതുമൂലം അർത്ഥമാക്കുന്നു. പ്രസാദത്തിൽ നിന്നും കൂവളത്തിന്റെ ഇല നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതും അതീവ ഭാഗ്യത്തിന് സൂചനയാണ്. ഭഗവാന്റെ അനുഗ്രഹത്താൽ ആഗ്രഹസാഫല്യം ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു എന്നതിൻറെ വ്യക്തമായ സൂചനയാണിത്. അതിനാൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയങ്ങളിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക.
ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മഹാഭാഗ്യമായി കരുതാവുന്നതാണ്. ഭഗവാനെ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഇളം കാറ്റ് നമ്മുടെ മുഖത്തിലേക്ക് വരുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ ഇളം കാറ്റ് നിങ്ങളെ തഴുകുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമായി കണക്കാക്കാം. കൂടാതെ ഭസ്മത്തിന്റെ ഗന്ധവും ആ സമയം നിങ്ങൾക്ക് അനുഭവപ്പെടുന്നതാകുന്നു. ഭഗവാന്റെ കടാക്ഷം നിങ്ങളിൽ ഉണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.