Bread Egg Snacks : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത് വീട്ടിൽ മുട്ടയും ബ്രഡ് ഉണ്ടെങ്കിൽ തയ്യാറാക്കുക. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 5 ബ്രെഡ് എടുക്കുക ശേഷം ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തിലേക്ക് ഇടുക.
അതിലേക്ക് കാൽ കപ്പ് ചെറുതായിരിക്കാൻ സവാള ചേർത്ത് കൊടുക്കുക നാല് സ്പൂൺ ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ചേർത്ത് കൊടുക്കുക.ഒരു പകുതി തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെ എരുവിനാവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരച്ചെടുത്തത് ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് കുറച്ച് മല്ലിയില, മൂന്ന് ടീസ്പൂൺ അരിപ്പൊടി മൂന്ന് ടീസ്പൂൺ കടലമാവ് എന്നിവയെല്ലാം ചേർത്ത് കൈകൊണ്ട് ആദ്യം നന്നായി മിക്സ് ചെയ്യുക ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ചെയ്യുക. ഉള്ളിവട തയ്യാറാക്കുന്ന പരുവത്തിൽ വേണം തയ്യാറാക്കുവാൻ ഒരുപാട് ലൂസായി പോകാൻ പാടില്ല. അതോടൊപ്പം മുട്ട പുഴുങ്ങിയെടുത്ത വട്ടത്തിൽ മുറിച്ചു വയ്ക്കുക.
തയ്യാറാക്കിയ ബ്രിട്ടന്റെ മാവിന്റെ ഉള്ളിൽ മുട്ട വെച്ച് പൊതിഞ്ഞ് കട്ലൈറ്റ് വലുപ്പത്തിൽ തയ്യാറാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഓരോന്നും അതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ് എല്ലാം ഇതുപോലെ തന്നെ തയ്യാറാക്കുക രുചികരമായ പലഹാരം റെഡി. എല്ലാവരും ഇത് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.