കനം കുറഞ്ഞ സോഫ്റ്റ് പത്തിരി കിട്ടാൻ ഇതുപോലെ ചെയ്യൂ. പത്തിരി ഇതുപോലെ ഉണ്ടാക്കിയാൽ ഏതുനേരവും ചോദിച്ചു കൊണ്ടേയിരിക്കും. | Making Of Soft Paththiri

നല്ല കനം കുറഞ്ഞ സോഫ്റ്റ് പത്തിരി ഉണ്ടെങ്കിൽ ഏതുനേരവും കഴിക്കാൻ ഇത് മാത്രം മതി. നല്ല പെർഫെക്റ്റ് പത്തിരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുത്തു വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് കപ്പ് വെള്ളം എടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന പൊടി ചേർത്ത് കൊടുക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടുകൂടി കൈകൊണ്ട് നന്നായി പരത്തി എടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഇത് അരിപ്പൊടിയിൽ നന്നായി പൊരിഞ്ഞെടുത്ത് പരത്തിയെടുക്കുക. നന്നായി കനം കുറഞ്ഞു തന്നെ പരത്തി എടുക്കുക.

പരത്തിയെടുക്കുന്നതിന് ആവശ്യത്തിന് പൊടി ഉപയോഗിക്കുക. അതിനുശേഷം വട്ടത്തിൽ മുറിച്ചെടുക്കുക. ഓരോ ഉരുളകളും ഇതുപോലെ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഉണ്ടാക്കിയെടുത്ത പത്തിരി ഓരോന്നായി ഇട്ടുകൊടുക്കുക. അതിനുശേഷം തിരിച്ചും മറിച്ചു ഇട്ട് നന്നായി ചുട്ടെടുക്കുക. ഒരു തവികൊണ്ട് പത്തിരി അമർത്തി കൊടുക്കുകയാണെങ്കിൽ പത്തിരി പൊന്തി വരുന്നത് കാണാൻ സാധിക്കും.

ചുട്ടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തീ ഒരുപാട് കൂട്ടി വയ്ക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എരിവുള്ള ചിക്കൻ കറിയോ അല്ലെങ്കിൽ വെജിറ്റബിൾ കുറുമയും ഈ പത്തിരിക്ക് നല്ല കോമ്പിനേഷൻ ആണ്. ഇതുപോലെ പത്തിരി ഉണ്ടാക്കിയാൽ ഏതുനേരവും പത്തിരി വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *