രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. 10 മിനിറ്റ് കൊണ്ട് മറ്റു കറികൾ ഒന്നും ആവശ്യമില്ലാത്ത ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചി, നാലു വലിയ വെളുത്തുള്ളി, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില, അര ടീസ്പൂൺ നല്ല ജീരകം ചേർത്ത പോലെ അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ഇട്ടുകൊടുക്കുക. അതോടൊപ്പം അരക്കപ്പ് മൈദാമാവും ചേർത്ത് കൊടുക്കുക, അതോടൊപ്പം 4 ടീസ്പൂൺ തൈര് ചേർക്കുക, കൂടാതെ അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ചേർത്ത് കൊടുക്കുക. രുചി കൂട്ടുന്നതിനായി മല്ലിയിലയും ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 10 15 മിനിറ്റോളം അടച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവെടുത്ത് ഒഴിച്ചു കൊടുക്കുക.
മാവ് പരത്തി കൊടുക്കേണ്ട ആവശ്യമില്ല. മാവൊഴിച്ചതിനുശേഷം വേണമെങ്കിൽ ചെറുതായി ചുറ്റിച്ചു കൊടുക്കുക. ശേഷം ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക. പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. ഇതിന്റെ കൂടെ കഴിക്കാൻ കറികളുടെ ഒന്നും ആവശ്യമില്ല. വേണമെങ്കിൽ തേങ്ങ ചട്നി ഉണ്ടാക്കാവുന്നതാണ്. ഒരു തവണയെങ്കിലും ഇതുപോലെ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.