വീട്ടിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്യാൻ കഴിയുമെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ ജീവിതത്തിൻറെ ഭാഗമാകാൻ കഴിയുമെങ്കിൽ ആരോഗ്യത്തിന് മറ്റൊന്നും ആവശ്യമില്ല. പുതിയ പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിഷമില്ലാത്ത പച്ചക്കറികൾ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. വീട്ടിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്യുവാൻ മിക്ക ആളുകളും ശ്രമിക്കണം അതിനുള്ള സമയവും കണ്ടെത്തേണ്ടതുണ്ട്.
വളരെ എളുപ്പത്തിൽ പച്ചമുളക് വീട്ടിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ് അതിനായി കൂടുതൽ സമയം ഒന്നും നീക്കി വയ്ക്കേണ്ടതില്ല. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. മുളക് നടുന്ന സമയത്ത് എപ്പോഴും ഉറപ്പുള്ള തൈകൾ വേണം നടുവാൻ അതുപോലെതന്നെ യാതൊരു കാരണവശാലും മുളക് തൈകൾ ഒറ്റയ്ക്ക് നടത്തരുത്. ജോഡി ആയിട്ട് വേണം മുളക് തൈകൾ പറിച്ചു നടുവാൻ.
മണ്ണ് നല്ല കൂമ്പാരം പോലെ ആക്കി അതിൽ വേണം മുളക് തൈകൾ നട്ടു പിടിപ്പിക്കുവാൻ. മഴക്കാലം ആകുമ്പോൾ ചെടികൾക്ക് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ് അത് ഉണ്ടാവാതിരിക്കാൻ ആണ് നമ്മൾ മണ്ണ് കൂട്ടി മുളക് തൈകൾ നടനം എന്നു പറയുന്നത്. മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയിൽ നമുക്ക് ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യാവുന്നതാണ്.
പ്രത്യേകിച്ചും പച്ചമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ഉള്ളിത്തൊലി വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുളക് കൃഷി ചെയ്യാവുന്നതാണ് അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രധാനമായും പരാമർശിക്കുന്നത്. ഉള്ളി തൊലി കൊണ്ട് നല്ലൊരു ജൈവ വളം സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.