Burnt vessels Cleaning Tip : പാത്രങ്ങൾ കരിഞ്ഞുപോകുന്നത് അടുക്കള ജോലികളിൽ വളരെ സാധാരണമായി സംഭവിക്കുന്ന ഒരു കാര്യമാണ് എന്നാൽ അതെല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ആക്കുക എന്നതായിരിക്കും വീട്ടമ്മമാർക്ക് വളരെ ബുദ്ധിമുട്ടുള്ള പണി. സാധാരണയായി നമ്മൾ പാത്രങ്ങൾ കഴുകുന്ന സോപ്പ് ഉപയോഗിച്ചുകൊണ്ട് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കാൻ ഉണ്ടല്ലോ എന്നാൽ പഴയ പോലെ തന്നെ പാത്രം വൃത്തിയാക്കി കിട്ടണമെന്നില്ല.
എന്തൊക്കെ മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടും നിങ്ങൾക്ക് പാത്രങ്ങൾ വെളുക്കുന്നില്ലെങ്കിൽ അതിന് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കരിഞ്ഞ പാത്രത്തിന്റെ ഉള്ളിൽ എത്ര ഭാഗത്തോളം കരിഞ്ഞ പാടുകൾ ഉണ്ടോ അത്രയും വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് സോപ്പ് പൊടി ഇട്ടു കൊടുക്കുക .
ശേഷം നല്ലതുപോലെ ചൂടാക്കുക വെള്ളം തിളച്ചു വരുന്ന സമയത്ത് ഒരു ചെറിയ തവി കൊണ്ട് കരിഞ്ഞ ഭാഗത്തെല്ലാം തന്നെ ഉരച്ചു കൊടുക്കുക അപ്പോൾ അഴുക്കുകൾ എല്ലാം ഇണങ്ങി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ തിളപ്പിക്കേണ്ടതാണ് അതിനുശേഷം നിങ്ങൾക്ക് പാത്രത്തിലെ ചീത്ത വെള്ളം കളയാവുന്നതാണ്.
അതിനുശേഷം പാത്രത്തിന്റെ ഉള്ളിൽ ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ. പെട്ടെന്ന് തന്നെ അഴകുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾക്ക് ഇതേ ചൂടുവെള്ളം ഉപയോഗിച്ച് പാത്രത്തിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന കഴിഞ്ഞ പാടുകൾ ഇല്ലാതാക്കാനും സാധിക്കും. അതിനുവേണ്ടി വെള്ളത്തിലേക്ക് കുറച്ച് സമയം പാത്രം ഇറക്കി വെച്ചാൽ മതി. അതിനുശേഷം സ്ക്രബർ ഉപയോഗിച്ചാൽ പാത്രം വെട്ടി തിളങ്ങുന്നത് കാണാം.