ഇന്നത്തെ കാലത്ത് വിറകിനു പകരം എല്ലാത്തരം പാചകത്തിനും ഗ്യാസിനെ ആശ്രയിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതുകൊണ്ടുതന്നെയാവാം ഒരു മാസം തികച്ചും ഗ്യാസ് ഉപയോഗിക്കുവാൻ കഴിയുന്നില്ല. പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു മാസം കഴിയുന്ന ഗ്യാസ് ആറുമാസം വരെ എത്തിക്കുവാൻ ആയി സാധിക്കും. അതിനുള്ള വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
നമ്മൾ ആദ്യമായി ചെയ്യേണ്ട ഒരു കാര്യം രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യുക എന്നതാണ്. ഇത് രാവിലെ പാചകം കഴിയുമ്പോഴും ചെയ്യുകയാണെങ്കിൽ ഗുണകരമാണ്. ഇത്തരത്തിൽ ഓഫ് ചെയ്യുമ്പോൾ ചെറിയ രീതിയിലുള്ള ഗ്യാസ് ലീക്ക് എങ്കിലും ഒഴിവാക്കുവാൻ കഴിയും. കുടിക്കാനുള്ള വെള്ളം ചൂടാക്കുമ്പോൾ മൂടിവെച്ച് ചൂടാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളം മാത്രമല്ല ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ പരമാവധി മൂടി വയ്ക്കുകയാണെങ്കിൽ വേഗത്തിൽ വേവുന്നതിനു സഹായകമാകും. കുളിക്കാനുള്ള വെള്ളം പരമാവധി ഗ്യാസിൽ ചൂടാക്കാതിരിക്കുക അത് ഒഴിവാക്കുമ്പോൾ തന്നെ ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് മൂന്നുമാസം വരെ എത്തിക്കുവാൻ സാധിക്കും. വീട്ടിൽ പുട്ട് ഉണ്ടാക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.
ഓരോ പ്രാവശ്യം ഓരോ കുറ്റി പുട്ട് ഉണ്ടാക്കുമ്പോഴേക്കും നല്ല അളവിൽ ഗ്യാസ് ചിലവാകും. എന്നാൽ ഒരു പ്രാവശ്യം കൊണ്ടു തന്നെ എല്ലാവർക്കും ഉള്ള പുട്ട് ഉണ്ടാക്കുവാൻ സാധിച്ചാൽ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം. പുട്ടുകുറ്റിക്ക് പകരം ഇഡ്ലി ചെമ്പിൽ ഇത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മുട്ട പുഴുങ്ങാൻ ആയി ഇഡലി വെക്കുന്ന വെള്ളത്തിലോ പുട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലോ ചോറ് തിളപ്പിക്കുന്ന വെള്ളത്തിലും ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.