ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ഈ കൊച്ചു മിടുക്കൻ ആരെന്ന് പിടികിട്ടിയോ?? ആരെന്ന് പിടികിട്ടിയാൽ വേഗം പറയു.!

മലയാളികൾക്ക് ഒരുപാട് സുപരിചിതയാനായ ഒരു നടന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ശ്രീനിവാസന്റെ മകനും നടനും, സംവിധായകനും, തിരക്കഥാകൃത്തും, ഗായകനും ആയ വിനീത് ശ്രീനിവാസിന്റെ ബാല്യകാല ചിത്രങ്ങളാണ് താഴെ കാണുന്നത്. മലയാളികൾ ഇഷ്ടപെടുന്ന താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ഏറെ കൗതുകത്തോടെ ആണ് മലയാളികൾ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ വിനീതിന്റെ ബാല്യകാല ചിത്രങ്ങൾ ആണ് തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. ശ്രീനിവാസന്റെ മകൻ എന്നതിനുപരി മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിനീത് എന്ന് പറയാം. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചലച്ചിത്രത്തിലെ ഗാനം ആലപിച്ചാണ് സിനിമ മേഖലയിലേക്ക് ആദ്യം തുടക്കം കുറിക്കുന്നത്. പിന്നിട് ഉദയനാണ് താരം, നരൻ, ചാന്ത് പൊട്ട് തുടങ്ങി ഒട്ടനേകം സിനിമകളിൽ പാട്ടുപാടുകയും മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തു.

ധാരാളം ആരാധകരെയാണ് വിനീത് തന്റെ പാട്ടുകളിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഗായകനായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു സൈക്കിൾ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിലും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കൊണ്ടായിരുന്നു ഈ സിനിമയിലെ താരത്തിന്റെ പ്രകടനം. തുടർന്ന് മലർവാടി ക്ലബ് എന്ന സിനിമ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു.

നടൻ വിനീത് കൈവെക്കുന്ന ഏത് മേഖലകളിലും മുന്നറിക്കൊണ്ടിരിക്കുകയാണ് നിസംശയം പറയാം. വളരെ കുറച്ച് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും ആ സിനിമകൾക്കെല്ലാം മലയാളികളിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹൃദയം എന്ന സിനിമയാണ് വിനീത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. ഇനിയും ഈ നടന്റെ പുതിയ സിനിമകൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *