വായ്പുണ്ണ് ഒരു നിസ്സാര രോഗമല്ല, കാരണം തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമാവും….

പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്നുഒരു ആരോഗ്യപ്രശ്നമാണ് വായ്പുണ്ണ്.ജീവിതനിലവാരം കൂടിയവരിൽ ആണ് ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നത്. രോഗപ്രതിരോധ ശക്തിയിൽ വരുന്ന ചെറിയ വ്യത്യാസങ്ങളാണ് വായ്പുണ്ണിന് കാരണമാകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്. സംസാരിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിനെ കൂടുതൽ സങ്കീർണ്ണം ആക്കി മാറ്റുന്നത്.

പല കാരണങ്ങൾ കൊണ്ടാണ് വായ്പുണ്ണ് ഉണ്ടാകുന്നത് ചില കാരണങ്ങൾ പേടിക്കാൻ ഇല്ലെങ്കിലും മറ്റു ചില കാരണങ്ങൾ അറിയുക തന്നെ വേണം. ശരീരത്തിലെ പോഷകങ്ങളുടെ കുറവുമൂലം ഇതുണ്ടാവാം. പ്രത്യേകിച്ചും വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയുടെ അഭാവമാണ് ഒരു പ്രധാന കാരണം. സാധാരണമായ കുട്ടികളിൽ ഇതുണ്ടാകുന്നതിന് മറ്റൊരു കാരണം വായിന്റെ തൊലി പല്ലിൻറെ അറ്റം കൊണ്ട് കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവ് പിന്നീട് പുണ്ണായി മാറുന്നതാണ്.

അമിതമായി ലഹരി മരുന്നുകൾ പാൻ മസാലകൾ എന്നിവ ഉപയോഗിക്കുന്നവരിലും ഇത് കണ്ടുവരുന്നു. ഉദരസംബന്ധമായ ചില പ്രശ്നങ്ങൾ ഉള്ളവർക്കും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം.അമിതമായി ദഹനക്കേട് നേരിടുന്നവരിൽ ഇതുണ്ടാകുന്നു. എന്നാൽ ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട്, മലബന്ധം എന്നീ രോഗലക്ഷണങ്ങളോടൊപ്പം ആയിരിക്കും. ചില മരുന്നുകളുടെ ഉപയോഗവും വായ്പുണ്ണ് ഉണ്ടാക്കുന്നുണ്ട്.

പ്രത്യേകിച്ചും ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളും. തുടർച്ചയായി മൂന്നാഴ്ചകളോളം മാറാത്ത വായ്പുണ്ണ് ക്യാൻസർ പോലുള്ള രോഗങ്ങളുടെ ലക്ഷണം ആവാം. ചിലരിൽ വായ്പുണ്ണ് ആയും ചിലർക്ക് വായിൽ മുഴയായും ഇതുണ്ടാകുന്നു. മാറാതിരിക്കുന്ന വായ്പുണ്ണ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ കഴിയും. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.